നെടുമ്പാശ്ശേരി: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ്വേകി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആയിരത്തി നാനൂറില്‍പ്പരം വിനോദസഞ്ചാരികള്‍ പറന്നെത്തി. ഇന്നലെ രാവിലെ മുതല്‍ നാല് ചാര്‍ട്ടര്‍ വിമാനങ്ങളിലായാണ് വിനോദസഞ്ചാരികളെത്തിയത്. 25ന് കൊച്ചിയിലെത്തിയ എഐഡിഎ ഡിഐവിഎ എന്ന ആഡംബരകപ്പലിലെത്തിയ വിനോദസഞ്ചാരികളില്‍ തൊള്ളായിരത്തി അമ്പതോളം പേര് ഇതേ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ തിരിച്ച് പോയി.
ജര്‍മനിയില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച്, ഡസല്‍ഡോര്‍ഫ്, ബഹ്റിന്, ഷാര്‍ജ സെക്ടറുകളിലൂടെയെത്തിയ ഫ്ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്തത് കൊണ്ടോര് എയര്‍ലൈന്‍സ്, എയര്‍ ബെര്‍ലിന്‍, ട്വിഫ്ലൈ എന്നിവരായിരുന്നു.
292 വിനോദസഞ്ചാരികളുമായി രാവിലെ 9.58ന് എയര്‍ ബെര്‍ലിന്‍ ആണ് ആദ്യം എത്തിയത്. പിന്നാലെ കൊണ്ടോര് എയര്‍ലൈന്‍സിന്റെ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളുമെത്തിയ ശേഷം 12.30ന് ട്വിഫ്ലൈ ഏവിയേഷന്റെ ഫ്ലൈറ്റുമെത്തി. ഇതൊടൊപ്പം വിവിധ ഷെഡ്യൂള്‍ഡ് വിമാനങ്ങളിലായി എത്തിയ ഇതേ സംഘത്തില്‍പ്പെട്ട 480 ഓളം വിനോദസഞ്ചാരികളും ഉള്‍പ്പെടെ ആയിരത്തി നാനൂറില്‍പ്പരം വിനോദസഞ്ചാരികളാണ് സിയാല്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നും പുറത്തിറങ്ങിയത്.
വ്യോമ-നാവിക ഗതാഗത സൗകര്യങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ടേണ്‍ എറൗണ്ട് സംവിധാനത്തിലാണ് വിനോദസഞ്ചാരികള്‍ വന്നു പോയത്. വിമാനത്തിലെത്തിയ വിനോദസഞ്ചാരികള്‍ 27ന് എഐഡിഎ ഡിഐവിഎയില് കൊളംബോയ്ക്ക് പോകും.
ഈ വര്‍ഷം മാര്‍ച്ച് 19ന് ഇതേ ഫ്ലൈറ്റുകളും എഐഡിഎ ഡിഐവിഎ എന്ന ആഡംബരകപ്പലും വിനോദസഞ്ചാരികളുമായി കൊച്ചിയിലെത്തിയിരുന്നു. സിയാലില്‍ എത്തിയ വിനോദസഞ്ചാരികളുടെ കസ്റ്റംസ്, എമിഗ്രേഷന്‍, സുരക്ഷാ പരിശോധനാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായരുടെ നേതൃത്വത്തില്‍ സിയാലില്‍ സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: