കൊച്ചി: അമൃത സ്കൂള്‍ ഓഫ് ബിസിനസ്സിന്റേയും ലോയേഴ്സ് ആര്‍ട്സ് റിക്രിയേഷന്‍ ക്ലബ്ബിന്റേയും ഹൈക്കോടതി അഭിഭാഷകരുടേയും സംയുക്താഭിമുഖ്യത്തില്‍ അമൃത സ്കൂള്‍ ഓഫ് ബിസിനസ് അസ്ത്ര റോഡ് റാലി നടത്തി.
രാജേന്ദ്രമൈതാനം മാഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പ്പാര്ച്ചനയ്ക്കുശേഷം ജസ്റ്റിസ് വി.ആര്. ക്യഷ്ണയ്യര്‍ അസ്ര്തറോഡ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹൈക്കോടതി അങ്കണത്തില്‍ സമാപിച്ച റോഡ് റാലി ജസ്റ്റിസ് തോട്ടത്തില്‍ രാധാക്യഷ്ണന് അഭിസംബോധന ചെയ്തു. നിയമപരിപാലനത്തില്‍ യുവതലമുറയുടെ പങ്കിനെപ്പറ്റിയും, സാമൂഹിക വിദ്യാഭ്യാസമേഖലയില്‍ അമൃതയുടെ സംഭാവനയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു
അമൃത വിശ്വവിദ്യാപീഠത്തിലെ വിവിധ കോഴ്സുകളില്‍ നിന്നുള്ള ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തു. അമൃത സ്കൂള്‍ ഓഫ് ബിസിനസ്സ് കൊച്ചി ജനുവരിയില്‍ നടത്തുന്ന അസ്ത്ര നാഷണല്‍ ലെവല്‍ ബിസിനസ് ഫെസ്റ്റിന്റെ ഒരുക്കമായാണ് അസ്ത്ര റോഡ് റാലി സംഘടിപ്പിച്ചത്.
എറണാകുളം ജില്ലാ ജഡ്ജി ഹരിപ്രസാദ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ: പ്രതാപന് നായര്‍, അമൃത സ്കൂള്‍ ഓഫ് ബിസിനസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുനന്ദ മുരളീധരന്, എല്എആര്കെ പ്രസിഡന്റ് എം.പി.ക്യഷ്ണന് നായര്‍, അഡ്വ. കെ.സനല്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: