ലണ്ടന്‍:~~ഒരു ദിവസം രണ്ട് ഡസനിലേറെ സിഗരറ്റുകള്‍ വലിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തില്‍ പുകവലിയോടു അമിതാസക്തി കാണിക്കുന്നവര്‍ക്ക് അര്‍ബുദവും മറവിരോഗവും ഉള്‍പ്പെടയുള്ള മാരകരോഗങ്ങള്‍ പിടിപ്പെടുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ അമിത പുകവലി തലച്ചോറിനെ നശിപ്പിക്കുമെന്നും ക്രമേണ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും പ്രതികരണ ശേഷിയും തകരാറിലാകുമെന്നും പുതിയ പഠനങ്ങള്‍ കാണിക്കുന്നു.
ലണ്ടന്‍ കിംഗ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഏകദേശം 8,800 സ്ത്രീ പുരുഷന്മാരിലാണ് പഠനം നടത്തിയത്. പുകവലി പോലുള്ള ജീവിതശൈലികള്‍ ആരോഗ്യത്തോടൊപ്പം മനസും തകരാറിലാക്കുമെന്ന് പഠനത്തില്‍ വ്യക്തമായതായി ഗവേഷകര്‍ പറഞ്ഞു. എയ്ജ് ആന്‍ഡ് എയ്ജിംഗ് എന്ന ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമിതമായി പുകവലി തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും ഇതു ശരീരത്തെ നിയന്ത്രിക്കുന്ന തലച്ചോറിനെ തകരാറിലാക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രായം അന്പതുകളോടടുത്തവരില് ഇതേത്തുടര്‍ന്ന് ഓര്‍മശക്തി അതിവേഗം കുറയുന്നതായും പഠനത്തില്‍ കണ്ടെത്തി. അമിത പുകവലി ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിനും സ്ട്രോക്കിനും കാരണമാകുമെന്ന് അനുബന്ധപഠനത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മസ്തിഷ്ക്കശേഷി അളക്കാനുള്ള ടെസ്റ്റിലെ കുറഞ്ഞ സ്കോറിനും പുകവലിക്കും തമ്മില്‍ സ്ഥിരമായ ബന്ധമുള്ളതായും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പുകവലി മസ്തിഷ്ക്കത്തെ ദ്രവിപ്പിക്കുമെന്ന് നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത് ഈ കണ്ടെത്തലുകളാണ്. പുകവലി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ബാധിക്കുമെന്ന കാര്യം വ്യക്തമാക്കുന്ന ഒട്ടേറെ പഠനങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ശ്വാസകോശ അര്ബ്ബദവും ഹൃദ്രോഹവും മുതല്‍ ലൈംഗീകശേഷിക്കുറവും കാരണമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: