തലശ്ശേരി: തിരുവങ്ങാട് ജഗന്നാഥ് സംഗീത വിദ്യാലയം അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. മാതാ അമൃതാനന്ദമയി മഠത്തില്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വിദ്യാഗോപാല മന്ത്രാര്‍ച്ചനയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് ഹരികൃഷ്ണന് ആലച്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ജഗന്നാഥ വിദ്യാലയത്തിണ്റ്റെ രക്ഷാധികാരിയായ പത്മശ്രീ ഡോ. കെ.രാഘവന് മാസ്റ്ററെ അദ്ദേഹത്തിണ്റ്റെ വീട്ടിലെത്തി വിദ്യാലയം ഭാരവാഹികളും ജസ്റ്റിസ് ടി. ഇന്ദിര, അക്ഷയാമൃത ചൈതന്യ സ്വാമിജി, വത്സന് തില്ലങ്കേരി, മണി മാസ്റ്റര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആദരിച്ചു. വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കുടുംബകോടതി ജഡ്ജി ടി.ഇന്ദിര ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠം മാനന്തവാടി അധിപതി ബ്രഹ്മചാരി അക്ഷയാമൃത ചൈതന്യ സ്വാമിജി അനുഗ്രഹഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. പിലാക്കൂല്‍ മാരിയമ്മന്‍ കോവില്‍ പ്രസിഡണ്ട് മണി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയം രക്ഷാധികാരിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ ഇ.ഗോപിനാഥ് സ്വാഗതവും ജഗന്നാഥ സംഗീത വിദ്യാലയം പ്രസിഡണ്ട് പി.കെ.അനൂപ് നന്ദിയും പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സാല്‍വിയ എസ്.രാജിനെ ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: