ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ മണികൊണ്ടയിലെ പ്രാദേശിക ഷൂട്ടിംഗ് യൂണിറ്റില്‍ ഞായറാഴ്ച്ച രാത്രി ഉണ്ടായ തീപിടുത്തത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ അഞ്ചു പേര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. രാത്രി 8.45 ഓടെയായിരുന്നു തീപിടുത്തമെന്ന് സൈബറാബാദ് പോലീസ് കമ്മീഷണര്‍ ദ്വാരക തിരുമല റാവു പറഞ്ഞു.
ഷൂട്ടിംഗ് യൂണിറ്റിന്റെ താല്‍ക്കാലിക ഷെഡില്‍ നിന്നും സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലേക്ക് തീ പടരുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. അപകടത്തിന് ഇരയായവര്‍ ഷൂട്ടിംഗ് സംഘത്തില്പെട്ടവരാണോ പാര്‍പ്പിട സമുച്ചയത്തില്‍ താമസിച്ചവരാണോ എന്ന് വ്യക്തമല്ല. ഷെഡിന് സമീപമുള്ള പ്ലാസ്റ്റിക് കൂനക്ക് തീപിടിച്ചതാണ് കെട്ടിടങ്ങളിലേക്ക് തീപടരാന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: