ന്യൂദല്‍ഹി: ബിജെപി നേതാവ് രാം ജത്മലാനിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അച്ചടക്കലംഘനത്തിനാണ് നടപടി. സിബിഐ നിയമനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടിനെ രാം ജത്മലാനി ചോദ്യം ചെയ്തിരുന്നു. ജത്മലാനിയുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നതാണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന് പറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗത്വവും റദ്ദുചെയ്തിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെയും ജത്മലാനി നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്നു. തനിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് ധൈര്യമില്ലെന്ന് കഴിഞ്ഞ ദിവസം ജത്മലാനി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: