പാലക്കാട്: സംസ്ഥാനത്തെ കാര്‍ഷികമേഖലയിലുണ്ടായ തകര്‍ച്ചക്കും തളര്‍ച്ചക്കും കാരണം ഇരുമുന്നണികളുടെയും തെറ്റായനയങ്ങള്മൂലമാണെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് പറഞ്ഞു. കേരളാ കര്‍ഷകതൊഴിലാളി ഫെഡറേഷന് സംസ്ഥാന സമ്മേളനം പാലക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരോട് ശത്രുക്കളോടെന്നപോലെയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പെരുമാറിയത്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന വെട്ടിനിരത്തല്‍ സമരം കേരളജനത മറന്നിട്ടില്ല. നെല്‍കൃഷി കേരളത്തിന് ആവശ്യമില്ലെന്നും പാടങ്ങള്നികത്തി വിമാനത്താവളങ്ങളും വ്യവസായങ്ങളും ഉണ്ടാക്കണമെന്ന് പറയുന്ന കേന്ദ്രസര്ക്കാര്നയങ്ങളും വ്യത്യസ്തമല്ല.
കാര്‍ഷികമേഖലയേയും തൊഴിലാളികളേയും സംരക്ഷിക്കാന്‍ സമഗ്രനിയമം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷന്‍പ്രസിഡന്റ് കെ.ഗംഗാധരന് അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി കെ.എന്‍.മോഹനന് റിപ്പോര്‍ട്ടവതരിപ്പിച്ചു. ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന്, ജില്ലാ പ്രസിഡന്റ് ടി.എം. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍.ഹരികൃഷ്ണകുമാര്‍ സമാപനപ്രസംഗം നടത്തി. സ്വാഗതസംഘംചെയര്‍മാന്‍ ഇ.നാരായണന്‍കുട്ടി സ്വാഗതവും, കെ.ആര്.രാജന്നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: