കാഞ്ഞങ്ങാട്: 2010 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രത്യേക പാക്കേജിണ്റ്റെ ഭാഗമായി അനുവദിച്ച 150 പോലീസുകാര്‍ കാസര്‍കോട് എ ആര് ക്യാമ്പില്‍ കഴിഞ്ഞ മൂന്നു മാസക്കാലമായി കഴിയുന്നതിന് പിന്നില്‍ മുസ്ളിം ലീഗിണ്റ്റെ അദൃശ്യ കരങ്ങളാണെന്ന് വ്യക്തമായി. ജില്ലയില്‍ അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനും മുന്കരുതലായുമായാണ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നത്. തീരദേശത്തെ മുസ്ളിം ജനവിഭാഗത്തില്‍ ഗണ്യമായ സ്വാധീനമുള്ള മുസ്ളിം ലീഗിണ്റ്റെ പിന്തുണയില്ലാതെ ജില്ലയില്‍ സര്‍ക്കാറിണ്റ്റെ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചന്തേര മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കാണ് പാക്കേജില്‍പെടുത്തി 150 പോലീസുകാരെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഏതേത് സ്റ്റേഷനിലാണ് ജോലി ചെയ്യേണ്ടത് എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. പോലീസിണ്റ്റെ ജില്ലാ ആസ്ഥാനത്തുനിന്നാണ് അത് നല്‍കേണ്ടത്. അത് നല്‍കാത്തതാണ് ഇവര്‍ എ ആര് ക്യാമ്പില്‍ തങ്ങാനിടയായത്. എ ആര് ക്യാമ്പിലാണെങ്കില്‍ 300 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള സ്ഥലത്താണ് 450 പേര് താമസിക്കുന്നത്. പാചകത്തിന് ഇവിടെ കൂടുതല്‍ ആളില്ലെന്ന് മാത്രമല്ല ഉള്ളതില്‍ രണ്ടു പേര് ശബരിമല പോലീസ് ഡ്യൂട്ടിയിലുമാണ്. 2010 കാഞ്ഞങ്ങാട് കലാപത്തെ തുടര്‍ന്ന് അന്നത്തെ ഡിജിപി ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിരുന്ന പ്രത്യേക റിപ്പോര്‍ട്ടില്‍ കാസര്‍കോടിണ്റ്റെ തീരദേശ മേഖല സംഘര്ഷാത്മകമാണെന്നും തീരപ്രദേശത്തെ പ്രത്യേക സ്ഥിതിവിശേഷം കണക്കിലെടുത്ത് ഒരു പ്രത്യേക പോലീസ് സേനാ വിഭാഗത്തെ തന്നെ ജില്ലക്ക് അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മുസ്ളിം ലീഗിണ്റ്റെ അവിഹിത സ്വാധീനം മൂലം ആ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടാണ് പുതിയ പാക്കേജ് വന്നത്. പിന്നീട് ജില്ലയിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനും എഡിജിപി ബാല സുബ്രഹ്മണ്യവും തീരദേശ മേഖലയില്‍ ക്രമസമാധാന പാലത്തിണ്റ്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ നിയമിക്കുന്നതാണെന്ന് പറയുകയുണ്ടായി. ജില്ലയിലെ തീരദേശ പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേകിച്ച് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ലീഗിണ്റ്റെ ഭരണമാണ് നടക്കുന്നത്. അര്‍ദ്ധരാത്രിക്ക് പോലും ലീഗ് എം എല്‍എമാരും നേതാക്കളും പോലീസ് സ്റ്റേഷനുകളില്‍ നിരങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം പോലും കണ്ടത്. കൂടുതല്‍ പോലീസുകാര്‍ സ്റ്റേഷനുകളില്‍ എത്തിയാല്‍ തങ്ങള്‍ക്ക് ദോഷം ചെയ്യും എന്ന് ഉത്കണ്ഠയാകാം കൂടുതലായി വന്ന പോലീസുകാര്‍ മൂട്ടകടി കൊണ്ട് ക്യാമ്പില്‍ തന്നെ കിടക്കട്ടെ എന്ന ഭരണ കക്ഷിയുടെ നിര്‍ദ്ദേശത്തിനു പിന്നില്‍ നിന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: