കൊടുങ്ങല്ലൂര്‍ : രണ്ടുദിവസമായി ചരിത്രനഗരിയായ കൊടുങ്ങല്ലൂരില്‍ നടന്നുവന്ന സേവാസംഗമത്തിന് സമാപനമായി. സേവനപാതയില്‍ പുത്തന്‍ ആശയങ്ങളുമായി ആയിരങ്ങള്‍ കര്‍മ്മപഥങ്ങളിലേക്ക് നീങ്ങി. ഇതുവരെ ചെയ്ത സേവന പ്രവര്‍ത്തനങ്ങളോടൊപ്പം സംഗമത്തില്‍ രൂപപ്പെട്ട ആശയങ്ങളാല്‍ പുതിയ മാര്‍ഗ്ഗദീപങ്ങള്‍ തെളിയിക്കും എന്ന പ്രതിജ്ഞയെടുത്താണ് സേവാപ്രവര്‍ത്തകര്‍ തങ്ങളുടെ തട്ടകങ്ങളിലേക്ക് മടങ്ങിയത്.
സേവാഭാരതിയുടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഗ്രാമസേവ, പരിസ്ഥിതി, കാര്‍ഷികം, വനം, സ്വാശ്രയസംഘം, മാതൃപ്രവര്ത്തനം. വിദ്യാഭ്യാസം, സാംസ്കാരികം, ആരോഗ്യം, നേതൃത്വഗുണം തുടങ്ങിയവയെക്കുറിച്ച് അഖിലേന്ത്യാതലം വരെയുള്ള സേവാഭാരതിയുടേയും ആര്‍എസ്എസിന്റെയും മറ്റ് പരിവാര്‍ സംഘടനകളുടേയും മുതിര്‍ന്ന പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ സേവാപ്രവര്ത്തകരുമായി പങ്കുവെച്ചു.
കൊടുങ്ങല്ലൂരിനെ സംബന്ധിച്ച് രണ്ട് ദിവസത്തെ സേവാസംഗമം ചരിത്രമായിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള സേവാപ്രവര്‍ത്തകര്‍ ശിബിരത്തില്‍ പങ്കെടുത്തു. ഇരുന്നൂറോളം സ്ത്രീകള്‍ സേവാസംഗമത്തിന്റെ ഭാഗമായി. രണ്ടായിരത്തിലധികം പേരാണ് രണ്ട് ദിവസത്തെ സേവാസംഗമത്തില്‍ പ്രതിനിധികളായെത്തിയത്. ഇവര്‍ ലോഡ്ജുകളിലോ മറ്റ് കേന്ദ്രങ്ങളിലോ ആയിരുന്നില്ല അന്തിയുറങ്ങിയത്. കൊടുങ്ങല്ലൂര്‍ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും ഓരോ വീടുകളും ഇവരുടെ വിശ്രമകേന്ദ്രങ്ങളായി. ഓരോരുത്തരും തങ്ങളില്‍ ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുത്ത് പ്രതിനിധികളെ അതിഥികളായി സ്വീകരിച്ചു. രാത്രി ഭക്ഷണവും പ്രഭാതഭക്ഷണവുമെല്ലാം വീടുകളില്‍ നിന്നും കഴിച്ചാണ് സംഗമവേദിയിലേക്ക് പ്രതിനിധികള്‍ എത്തിയത്.
ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന്, ഡോ.എം.ലക്ഷ്മികുമാരി, എ.ഗോപാലകൃഷ്ണന്, ഋഷിപാല്ജി, പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, പി.ആര്. ശശിധരന്, അഡ്വ. കെ.കെ. ബലറാം, അജിത് മഹാപാത്ര, സുന്ദര്‍ ലക്ഷ്മണ്, ജെ.നന്ദകുമാര്‍, കെ.പത്മകുമാര്‍, പി.എന്‍.ഈശ്വരന്, ആര്.സഞ്ജയന് തുടങ്ങി ആര്‍എസ്എസിന്റെയും സേവാഭാരതിയുടേയും മുതിര്‍ന്ന പ്രവര്‍ത്തകര്‍ പ്രതിനിധികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി.
ഈശ്വരാര്‍പ്പണബോധത്തോടെ കര്‍മ്മം ചെയ്യുമ്പോള്‍ അഹന്ത ഇല്ലാതാകുമെന്നും അഹന്തയും മമതയും പലപ്പോഴും ദോഷത്തിലേക്കാണ് ചെന്നെത്തിക്കുമെന്നും സേവാസംഗമത്തിന്റെ സമാപനസഭ ഉദ്ഘാടനം ചെയ്ത് സ്വാമി ഗരുഢധ്വജാനന്ദ പറഞ്ഞു.ഈശ്വരന്റെ അത്ഭുതങ്ങളാണ് പ്രപഞ്ചത്തില്‍ കാണുന്നതെല്ലാം. ഇത് നമ്മുടെ സൃഷ്ടിയല്ല. നമ്മുടെ പ്രവര്‍ത്തനത്തിന് ആത്യന്തികമായി ഫലം നല്‍കുന്നത് ഈശ്വരന് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേവ എന്നത് ദൈവീകവും പവിത്രവുമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് കെ.സി.കണ്ണന് പറഞ്ഞു. സേവനം ചെയ്യുമ്പോള്‍ തിരിച്ചെന്തെങ്കിലും പ്രതീക്ഷിച്ചാല്‍ അത് കച്ചവടമായിത്തീരും. സേവ ശുദ്ധമായിരിക്കണം. നമ്മള് സേവ ചെയ്യുമ്പോള്‍ അത് സമൂഹത്തിന്റെ ചിന്തക്കനുസൃതമായി മാറ്റാന്‍ സാധിക്കണം. ആര്‍ക്കാണോ സഹായം വേണ്ടത് അവരെ കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇല്ലാത്തവനേയും ഉള്ളവനേയും കണ്ടുപിടിച്ച് ഒരുമിപ്പിക്കുന്ന ദൗത്യമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടത്. ഇല്ലാത്തവന് മാത്രമല്ല സഹായം വേണ്ടത് സമ്പന്നര്‍ക്കും സഹായം ആവശ്യമുള്ള കാലഘട്ടമാണിത്. എല്ലാമുണ്ടെങ്കിലും സ്വസ്ഥതയില്ല. പണമുണ്ട് ഒന്നുമില്ല. ഇതാണ് ഇന്ന് ചിലരുടെ അവസ്ഥ. ഇവര്‍ക്ക് വേണ്ടത് സംസ്കൃതം, യോഗ, ഗീത എന്നിവയാണ്. ഇത്തരത്തിലുള്ളവരെ കണ്ടുപിടിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രത്തിനും ഈശ്വരനും വേണ്ടാത്ത ജാതിവ്യവസ്ഥ തള്ളിക്കളയണം. പുരാണങ്ങള്‍ പരിശോധിച്ചാല്‍ വേദവ്യാസനേയും ശ്രീകൃഷ്ണുമെല്ലാം താഴ്ന്ന ജാതിയെന്ന് പറയാം. എന്നാല്‍ ഇവരെയാണ് നാമെല്ലാം ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിലൊന്നും ജാതീയത ഉണ്ടായിരുന്നില്ലെന്നും നമുക്ക് കാണാന്‍ സാധിക്കുന്നതായി കെ.സി.കണ്ണന് കൂട്ടിച്ചേര്‍ത്തു. സേവനമേഖലയില്‍ പുത്തന്‍ ഗവേഷണത്തിന് സേവാഭാരതി പ്രവര്‍ത്തകര്‍ തയ്യാറാകണം. കേരളം മുഴുവന്‍ മാതൃകയാക്കാവുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സഹപ്രാന്തസംഘചാലക് അഡ്വ. കെ.കെ.ബല്‍റാം അദ്ധ്യക്ഷത വഹിച്ചു.
ചിത്രകാരനും സേവാഭാരതിയുടെ പ്രദര്‍ശിനി രൂപകല്പന ചെയ്ത ഡാവിഞ്ചി സുരേഷിനെ ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് ഉപഹാരം നല്കി ആദരിച്ചു. ചടങ്ങില്‍ സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ കെ.എസ്.പത്മനാഭന് സ്വാഗതവും സേവാസംഗമം ജനറല്‍ കണ്‍വീനര്‍ പി.ശശീന്ദര്‍ നന്ദിയും പറഞ്ഞു. ആര്‍എസ്എസ് പ്രാന്തീയ സേവാപ്രമുഖ് ജി.പത്മനാഭന് ചടങ്ങില്‍ സംബന്ധിച്ചു.
സേവാസംഗമത്തോടനുബന്ധിച്ച് നടന്ന സമാപനസഭയില്‍ സേവാഭാരതി വെബ്സൈറ്റ് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് ഉദ്ഘാടനം ചെയ്തു. ംംം.ലെ്മയവമൃമവേശ.ീൃഴ എന്നാണ് വിലാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: