കൊച്ചി: കൊച്ചി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ്, ഡിവിഷന് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ഇന്റലിജന്റ് സിസ്റ്റംസ് ഡിസൈന്‍ ആന്റ് ആപ്ലിക്കേഷന്‍ സി(ഐഎസ്ഡിഎ)നെക്കുറിച്ച് 27-29 തിയതികളില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇലക്ട്രോണിക്സ് ഓഡിറ്റോറിയത്തില്‍ 27ന് രാവിലെ 10ന് ഹൈബി ഈഡന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുസാറ്റ് വി.സി.ഡോ.രാമചന്ദ്രന് തെക്കേടത്ത് അദ്ധ്യക്ഷത വഹിക്കും. യുഎസ്എ മിര്ലാബ്സ് ഡയറക്ടര്‍ പ്രൊഫ.അജിത്ത് എബ്രഹാം ഐഎസ്ഡിഎ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗം ഡോ.കെ.എ.സക്കാരിയ, രജിസ്ട്രാര്‍ ഡോ.എ.രാമചന്ദ്രന്, സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ് പ്രിന്‍സിപ്പല്‍ ഡോ.പി.എസ്.ശ്രീജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേരും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിവിഷന് തലവന്‍ ഡോ.ഫിലിപ്പ് സാമുവല്‍ സ്വാഗതവും അസോ.പ്രൊഫസര്‍ ഡോ.വര്‍ഗീസ് പോള്‍ നന്ദിയും പറയും. ഭട്നാഗര്‍ അവാര്‍ഡ് ജേതാവും സിഎസ്ഐആര്‍ മുന്‍ ഡയറക്ടറുമായ ശങ്കര്‍ കെ.പില്, യുഎസ്എയിലെ ന്യൂഹാംഷയറിലുള്ള പ്ലിമത്ത് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ റോജര്‍ മാര്‍ഷല്‍, ഗണിതശാസത്ര പ്രതിഭയായ ബോറിസ് സ്റ്റില്മാന് തുടങ്ങിയവര്‍ ലിംഗ്വിസ്റ്റിക് ജ്യോമട്രി, സോഫ്റ്റ് ഗ്രിനുലാര് മൈനിങ്ങ് ആന്റ് പാറ്റേണ്റെക്കഗ്നീഷന്, ബയോ ഇന്‍ഫര്‍മാറ്റിക്സ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുമെന്നും ഡോ.പി.എസ്. ശ്രീജിത്ത്, ഡോ.ഫിലിപ്പ് സാമുവല്‍ എന്നിവര്വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: