ന്യൂദല്‍ഹി: ഗൂഗിളിന്റെ പാക്കിസ്ഥാന് പതിപ്പ് ഹാക്ക് ചെയ്തു. തുര്‍ക്കിയിലെ ഹാക്കര്‍മാരാണ് ഗൂഗിള്‍ പാക്കിസ്ഥാനില്‍ നുഴഞ്ഞു കയറിയത്. പ്രധാന പേജില്‍ ഗൂഗിളിന്റെ ലോഗോയ്ക്ക് പകരം രണ്ട് പെന്‍ഗ്വിന്റെ പടമാണ് ഹാക്കര്‍മാര്‍ സ്ഥാപിച്ചത്. ഗൂഗിളിന് പുറമെ പാക്കിസ്ഥാനിലെ പി.കെ.ഡൊമൈനുകളില്‍ വരുന്ന 284 വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ബ്ലോഗ്സ്പോട്ട്, ഇബെ, പേപാല്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നീ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും പ്രധാന പേജില്‍ രണ്ട് പെന്‍ഗ്വിനുകള്‍ക്കൊപ്പം തുര്‍ക്കിയിലാണ് സന്ദേശം എഴുതിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഇംഗ്ലീഷില്‍ ‘പാക്കിസ്ഥാന് ഡൗണ്‍സ്’ എന്നും എഴുതിയിട്ടുണ്ട്. ഹാക്ക് ചെയ്തതിനെക്കുറിച്ച് ഗൂഗിള്‍ അധികൃതരോട് ബന്ധപ്പെട്ടെങ്കിലും അവര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: