ടോക്കിയോ: ജപ്പാന് തലസ്ഥാനമായ ടോക്കിയോയിലും പരിസരപ്രദേശത്തും ശക്തികുറഞ്ഞ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ ട്രെയിന്‍ ഗതാഗതം അല്പനേരം തടസപ്പെട്ടു. ടോക്കിയോയുടെ കിഴക്കന്‍ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: