ജമ്മു: ജമ്മു കാഷ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു. വടക്കന്‍ ജമ്മു പ്രദേശമായ ഡുഡുവില്‍ നിന്നും ബസന്ധഗ്രഹിലേക്ക് പോയ വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വരന് ഉള്‍പ്പടെ 38 പേര്‍ക്ക് പരിക്കേറ്റു. 50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 12 പേരും അപകട സ്ഥലത്ത് തന്നെ മരിച്ചു.
ജമ്മു പോലീസും സിആര്‍പിഎഫും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. മരണസഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: