കോട്ടയം: നഗരത്തിലെ വഴിവിളക്കുകള്‍ കത്തിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭ ആക്ടിംഗ് ചെയര്മാന് ജൂലിയസ് ചാക്കോയെ ജനപ്രതിനിധികളായ ജയശ്രീ പ്രസന്നകുമാര്‍, ശ്രീകല കുമാരനല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. എം.ആര്.അനില്‍കുമാര്‍, സി.എന്‍.സുഭാഷ്, പി.ജെ.ഹരികുമാര്‍, ബിജു ശ്രീധര്‍, ശരത്, അനില്‍ കല്ലേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
നഗരത്തിലെ വഴിവിളക്കുകള്‍ കത്തിക്കുന്നതില്‍ നഗരസഭ അനാസ്ഥ കാട്ടുന്നതില്‍ പ്രതിഷേധിച്ച് ബിജെപി കോട്ടയം ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 26ന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും. കോട്ടയം ടൗണ്‍ കമ്മറ്റി പ്രസിഡണ്ട് നാസര്‍ റാവുത്തരുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി എം.ആര്.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ജനറല്‍ സെക്രട്ടറി പി.ജെ.ഹരികുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: