ചങ്ങനാശ്ശേരി: ശ്രീനാരായണഗുരുദേവന്റെ ശിഷ്യപ്രമുഖനായ ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികളുടെ 117-ാമത് ജയന്തി ആഘോഷം ഇന്നു മുതല്‍ ഡിസംബര്‍ 2 വരെ വിവിധ പരിപാടികളോടെ കുറിച്ചി അദ്വൈതാശ്രമത്തില്‍ നടക്കും. ഇന്ന് രാവിലെ 9.30 ന് ശ്രീനാരായണ ധര്‍മ്മ മീമാംസാപരിഷത്ത് ജൂബിലി സമ്മേളനം ഏണപ്പായ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യും. ശിവഗിരി തീര്‍ത്ഥാടന ജില്ലാതല വിളംബര ഉദ്ഘാടനം സഭാ രജിസ്ട്രാര്‍ അമയന്നൂര്‍ ഗോപി നിര്‍വ്വഹിക്കും. ജിഡിപിഎസ് ജില്ലാ പ്രസിഡന്റ് കെ.കെ സരളപ്പന്‍ അധ്യക്ഷതവഹിക്കും.
തുടര്‍ന്ന് സ്വാമി ശിവസ്വരൂപാനന്ദ നേതൃത്വം നല്കുന്ന പഠനക്ലാസ് ഉണ്ടായിരിക്കും. 2ന് ഗുരുധര്മ്മപ്രചാരസഭ പ്രവര്‍ത്തകയോഗം കേന്ദ്ര സമിതിയംഗം ആര് സലിം കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ്പ്രസിഡന്റ് ബാബുരാജ് വട്ടോടില്‍ അധ്യക്ഷതവഹിക്കും. ജില്ലാ രക്ഷാധികാരി ഡോ. കെ. വിശ്വംഭരന് മുഖ്യപ്രഭാഷണം നടത്തും. 7 ന് പ്രഭാഷണം, 26 ന് വൈകിട്ട് 5.30 ന് സര്‍വൈശ്വര്യപൂജ ആചാര്യസ്മൃതി, പ്രഭാഷണം. 27 ന് ഉച്ചയ്ക്ക് 2 ന് ഛായാചിത്രഘോഷയാത്ര ശ്രീനാരായണസ്വാമി തീര്‍ത്ഥര്‍ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കും. 4 ന് അനുസ്മരണ സമ്മേളനം യൂണിയന് പ്രസിഡന്റ് കെ.വി ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. ധര്‍മ്മചൈതന്യസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയന് സെക്രട്ടറി പി.എം ചന്ദ്രന് അധ്യക്ഷതവഹിക്കും. 7 ന് പ്രഭാഷണം. 28 ന് തൃക്കാര്‍ത്തിക ആഘോഷം, 8 ന് ഗുരുദേവകൃതികളുടെ ആലാപനം, 9 ന് അനുസ്മരണ സമ്മേളനം കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ സോമന് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ സ്വാമി ശാരദാനന്ദ അധ്യക്ഷതവഹിക്കും. 10 ന് സ്വാമി ഋതംഭരാനന്ദ പഠനക്ലാസ് ഉദ്ഘാടനം ചെയ്യും. സി.കെ കുര്യാക്കോസ് അധ്യക്ഷതവഹിക്കും. 6.30 ന് കാര്‍ത്തികദീപം തെളിക്കല്‍, 7 ന് ജയന്തി സമ്മേളനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്യും. സി.എഫ് തോമസ് എംഎല്‍എ അധ്യക്ഷതവഹിക്കും. 30 ന് രാവിലെ 7 ന് പഠനക്ലാസ്. ഡിസംബര്‍ 1 ന് 7 മണിക്ക് ഏകദിനപഠനശിബിരം, പി.കെ പ്രശാന്ത് അധ്യക്ഷതവഹിക്കും. പ്രൊഫ. കൊട്ടവഴങ്ങ ബാലകൃഷ്ണന് പ്രഭാഷണം നടത്തും. ഡിസംബര്‍ 2 ന് രാവിലെ 9 ന് ശ്രീനാരായണ സര്‍ഗ്ഗവേദി വാര്‍ഷിക ആഘോഷം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. 3.30 ന് വാര്‍ഷിക സമ്മേളനവും സമ്മാനദാനവും ആഭ്യന്തരമന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. ഡോ. പി.എസ് ശിവദാസ് അധ്യക്ഷതവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: