കുമരകം: കേന്ദ്രഗവണ്മെന്റിന്റെ ഫണ്ടുപയോഗിച്ചുള്ള തൊഴിലുറപ്പു പദ്ധതി പാഴ്വേലയാകുന്ന കാഴ്ചയാണ് പല പഞ്ചായത്തുകളിലും കാണുന്നത്. വ്യക്തമായ കാഴ്ചപ്പാടോ പദ്ധതിയോ ഇല്ലാതെ പോകുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കുമരകം പഞ്ചായത്തില്‍ ചെങ്ങളം മുതല്‍ ആറ്റാമംഗലം പള്ളി വരെയുള്ള ഭാഗങ്ങളില്‍ റോഡിനിരുവശവുമായി ഒരേ അകലത്തില്‍ സംരക്ഷണവേലികെട്ടി അതിനുള്ളില്‍ ചെടിവച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് രൂപംകൊടുക്കുകയും മാസങ്ങളോളം നൂറുകണക്കിന് സ്ത്രീതൊഴിലാളികള്‍ തൊഴിലുറപ്പുപദ്ധതിപ്രകാരം വേലി നിര്മ്മാണത്തിലേര്പ്പെടുകയും ചെയ്തു. വേലിക്കുള്ളില്‍ കൈയില്‍ കിട്ടിയ പാഴ്ചെടികളായിരുന്നു നട്ടിരുന്നത്.
കടുത്തവേനലില്‍ സംരക്ഷണവേലിയും അതിനുള്ളിലെ പാഴ്ചെടികളും കരിഞ്ഞുപോയി. ഇത്തരത്തില്‍ നൂറുകണക്കിന് സംരക്ഷണവേലിയും പാഴ്ചെടികളുമാണ് ഉണങ്ങിപോയത്. ഇതുമൂലം നഷ്ടമായത് വന്‍തുകയാണ്. തൊഴിലുറപ്പുപ്രകാരം ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തില്‍ വിദഗ്ദ്ധരില്ലാത്തതാണ് ഈ ദുര്‍ഗ്ഗതിക്കു കാരണമായി വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: