ചങ്ങനാശേരി: പെരുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 28ന് കൊടിയേറും.
തൃക്കാര്‍ത്തിക ദിവസമായ 28ന് വൈകിട്ട് 7.15നും 7.45നും മദ്ധ്യേ തൃക്കൊടിയേറ്റ്. ക്ഷേത്രം തന്ത്രി കുഴിക്കാട്ട് അഗ്നിശര്മ്മന് വാസുദേവന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യവും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായഭജന, 2ന് രാവിലെ 10.30മുതല്‍ 11.30 വരെ ഉത്സവബലിദര്‍ശനം. വൈകിട്ട് 5.30മുതല്‍ തിരുനടയില്‍ പറയ്ക്കെഴുന്നെള്ളിപ്പ്. 9ന് ഭക്തിഗാനമാലിക. 3ന് രാവിലെ 7.30മുതല്‍ 9വരെ പറയ്ക്കെഴുന്നെള്ളിപ്പ്. 10.30മുതല്‍ 11.30 വരെ ഉത്സവബലിദര്‍ശനം. 6ന് സോപാനസംഗീതം. 4ന് രാവിലെ 10.30മുതല്‍ 11.30 വരെ ഉത്സവബലിദര്‍ശനം. രാത്രി 9ന് സംഗീതസദസ്സ് 5ന് വൈകിട്ട് 7ന് പുറപ്പാട്. 7.15 മുതല്‍ നൃത്തനൃത്ത്യങ്ങള്‍. 9.15ന് ബാലെ ശ്രീമുരുകന്, 6ന് വൈകിട്ട് 5.45ന് പുറപ്പാട് 7.15മുതല്‍ നൃത്തനൃത്ത്യങ്ങള്‍, 9ന് സംഗീതസദസ്, 7ന് രാത്രി 7ന് പുറപ്പാട്, 7മുതല്‍ നൃത്തനൃത്യങ്ങള്‍, 10ന് കഥകളി. 8ന് 10.30മുതല്‍ ഉത്സവബലിദര്‍ശനം. വൈകിട്ട് 5ന് കാഴ്ചശ്രീബലി, സേവ. 9.30ന് മാനസജപലഹരി. 9ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, സേവ. 11.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ് 12ന് ആറാട്ട് സദ്യ, 3ന് ഓട്ടന്തുള്ളല്, 4.30മുതല്‍ കൊടിയിറക്ക്, ആറാട്ട് പുറപ്പാട് വൈകിട്ട് 6ന് ക്ഷേത്രാങ്കണത്തില്‍ നൃത്തനൃത്യങ്ങള്‍. 7.30ന് ഭക്തിഗാനമേള. വൈകിട്ട് 6ന് ആറാട്ട് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രക്കുളത്തില്‍.
മന്നം ജംഗ്ഷനില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് വക സ്വീകരണം നല്‍കുമെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, കണ്‍വീനര്‍ എന്‍.പി.കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ ശ്രീജിത്ത് ബിംബീസ്, ദേവസ്വം മാനേജര്‍ എം.എസ്.കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: