കോട്ടയം: അടുത്ത നൂറ്റാണ്ടിലേക്ക് സമൂഹത്തെ സജ്ജരാക്കുന്നതിനുള്ള കാല്വയപ്പാണ് അക്ഷയ കേന്ദ്രങ്ങളെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സി.എം.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ അക്ഷയയുടെ പത്താം വാര്‍ഷികവും കുടുംബസംഗമവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്മാര്ക്ക് കാര്യക്ഷമമായും സുതാര്യമായും സമയബന്ധിതമായും അക്ഷയകേന്ദ്രങ്ങള്‍വഴി ലഭ്യമാക്കും. ഇതിന്റെ പ്രാരംഭമായി ജില്ലയില്‍ ഉടന്‍തന്നെ ഈ-ഡിസ്ട്രിക്ട് പദ്ധതി തുടങ്ങും. തുടക്കത്തില്‍ വില്ലേജ് ഓഫീസുകളില്‍നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും തുടര്‍ന്ന് വിവിധ വകുപ്പുകളുടെ സേവനങ്ങളും ഈ സംവിധാനത്തിലൂടെ ലഭ്യമാക്കും-മന്ത്രി പറഞ്ഞു.
മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ അധ്യക്ഷത വഹിച്ചു. അക്ഷയ ഡയറക്ടര്‍ പി. ബാലകിരണ്‍ മുഖ്യപ്രഭാഷണം നടത്തി. അക്ഷയ സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. പ്തമകുമാര്‍ സന്ദേശം നല്കി. അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ബിജു സി. മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആര്.ഡി.ഒ പി.കെ. മനോഹരന് സംരംഭകര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡുകളും ജില്ലാപഞ്ചായത്തംഗം അഡ്വ. ഫില്‍സണ്‍ മാത്യൂസ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലേക്ക് കൂടുതല്‍ രജിസ്ട്രേഷന് സ്വീകരിച്ച അക്ഷയകേന്ദ്രങ്ങള്‍ക്കുള്ള അവാര്‍ഡുകളും വിതരണംചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു സ്വാഗതവും അക്ഷയ കോ ഓര്‍ഡിനേറ്റര്‍ റീന ഡാരിയസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: