കോട്ടയം: സംസ്ഥാനത്തെ നഗരവത്ക്കരണ രീതിയെക്കുറിച്ച് നഗര ഗ്രാമാസൂത്രണ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്യുന്നതിനുള്ള ഏകദിന സെമിനാര്‍ 26ന് കോട്ടയം ഡി.സി. ബുക്സ് ഓഡിറ്റോറിയത്തില്‍ നടക്കും.
സെമിനാര്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആന്റണി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്, കോട്ടയം മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജൂലിയസ് ചാക്കോ, ടൗണ്‍ പ്ലാനര്‍മാരായ പി. അനില്‍കുമാര്‍ (കോട്ടയം), എന്‍.കെ. രാജു (പത്തനംതിട്ട) തുടങ്ങിയവര്‍ പങ്കെടുക്കും. ശില്‍പ്പശാലയില്‍ തിരുവനന്തപുരം ചീഫ് ടൗണ്‍ പ്ലാനര്‍ ഓഫീസിലെ ടൗണ്‍ പ്ലാനര്‍ കെ. ബൈജു സംസ്ഥാന നഗരവത്ക്കരണ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കോട്ടയം ട്രോപ്പിക്കല്‍ ഇന്‍ സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വെങ്കടേത്ത് മോഡറേറ്ററായിരിക്കും.
മുനിസിപ്പല്‍ ചെയര്മാന്മാരായ സ്മിത ജയകുമാര്‍ (ചങ്ങനാശ്ശേരി), കുര്യാക്കോസ് പടവന് (പാലാ), ശ്രീലതാ ബാലചന്ദ്രന് (വൈക്കം), ടി.ജെ. ജോസഫ് (തൊടുപുഴ), അഡ്വ. എ. സുരേഷ് കുമാര്‍ (പത്തനംതിട്ട), ഉമ്മന്‍ തോമസ് (അടൂര്‍), തിരുവല്ല മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യു ചാക്കോ, സീനിയര്‍ ടൗണ്‍ പ്ലാനര്‍ ആന്‍ ജേക്കബ്, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എന്വയണ്മെന്റല് സ്റ്റഡീസ് ആന്റ് സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് ഡയറക്ടര്‍ ഡോ. എന്‍.പി. തോമസ്, ഡോ. ബിനോ ഐ. കോശി, എം.എ. തോമസ്, ഇടുക്കി ടൗണ്‍ പ്ലാനര്‍ കെ.എസ്. ഗിരിജ, കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന ടെസ് പി. മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: