കാസര്‍കോട് : കേന്ദ്ര സര്‍വ്വകലാശാലയ്ക്കു കീഴില്‍ കാസര്‍കോട് ആരംഭിക്കാനിരുന്ന മെഡിക്കല്‍ കോളേജ് പത്തനംതിട്ടയിലേക്ക് മാറ്റാനുള്ള നീക്കം വിവാദമാകുന്നതിനു പിന്നാലെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് വിമര്‍ശിക്കപ്പെടുന്നു. സര്വ്വകലാശാലയ്ക്കാവശ്യമായ 360 ഏക്കറോളം ഭൂമി നിര്‍മ്മാണത്തിനായി കൈമാറിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തറക്കല്ലിടല്‍ പോലും നടത്താത്തതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പുല്ലൂറ് -പെരിയ ഗ്രാമപഞ്ചായത്തിലെ പെരിയ വില്ലേജില്‍ രണ്ട് ഘട്ടമായാണ് സര്‍വ്വകലാശാലയ്ക്ക് ഭൂമി കൈമാറിയത്. ൨൦൧൫ല് നിര്‍മ്മാണ പൂര്‍ത്തീകരണം ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തയ്യാറാക്കിയ മാസ്റ്റര്‍ പ്ളാന്‍ ഇപ്പോള്‍ പൊടിപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. തറക്കല്ലിടാന്‍ മന്ത്രിമാരെ കിട്ടുന്നില്ലെന്ന മുടന്തന്‍ ന്യായമാണ് സര്‍വ്വകലാശാലയുടെയും സര്‍ക്കാരിണ്റ്റെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്ര ക്ഷോഭ പാതയിലായിരുന്ന ബിജെപി കഴിഞ്ഞ ആഗസ്ത് 13ന് മുന്‍ കേ ന്ദ്രമന്ത്രി ഒ രാജഗോപാലിണ്റ്റെ നേതൃത്വത്തില്‍ ജനകീയ ധര്‍ണ്ണ നടത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസ് രാജഗോപാലിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് സെപ്തംബര്‍ 17ന് തറക്കല്ലിടുമെന്ന് ഉറപ്പുനല്‍കിയിരുന്നു. സര്ക്കാറിണ്റ്റെയും സര്‍വ്വകലാശാ അധികൃതരുടെയും ഭാഗത്തുനിന്നും ഉണ്ടായ ഉറപ്പിനെത്തുടര്‍ന്ന് ബിജെപി സമരപരിപാടി ഉപേക്ഷിക്കുകയും ചെയ്തു. സെപ്തംബര്‍ ൧൭ന് തറക്കല്ലിടുമെന്ന് പ്രമുഖ പത്രങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍സിബല്‍ തറക്കല്ലിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മന്ത്രിയുടെ അസൗകര്യം കാരണം പരിപാടി മാറ്റിവയ്ക്കുകയാണെന്ന വിശദീകരണമാണ് പിന്നീട് സര്‍വ്വകലാശാല നല്‍കിയത്. ഇതിനുശേഷം ഇക്കാര്യത്തില്‍ യാതൊരു നടപടിയുമെടുക്കാന്‍ സര്‍വ്വകലാശാല അധികൃതരോ സര് ക്കാരോ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ രംഗത്തെ കാസര്‍കോടിണ്റ്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായാണ് ൨൦൦൪ ല്‍ ജില്ലയ്ക്ക് കേന്ദ്ര സര്‍വ്വകലാശാല അനുവദിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രയാസം കൂടി കണക്കിലെടുത്ത് സര്‍വ്വകലാശാലയ്ക്കു കീഴില്‍ മെഡിക്കല്‍ കോളേജും അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ തുടക്കം മുതല്ക്കു തന്നെ കേന്ദ്ര പദ്ധതി അട്ടിമറിക്കാനും കാസര്‍കോട്ടു നിന്നും മാറ്റാനും നീക്കം നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റിക്കാവശ്യമായ കാമ്പസും അനുബന്ധ പഠന കേന്ദ്രങ്ങളും ഒരുക്കാന്‍ ഒട്ടേറെ പൊതുഭൂമി ലഭ്യമാണെന്നതും കാസര്‍കോടിന് അനുകൂല ഘടകമായിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലിയും വിവാദമുയര്‍ന്നു. ഇതിനിടയില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും അണ്റ്റോ ആണ്റ്റണിയും മെഡിക്കല്‍ കോളേജ് കാസര്‍കോട്ടുനിന്നും പത്തനം തിട്ടയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിയെക്കണ്ട് നിവേദനം നല്‍കിയിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയും കാസര്‍കോട്ടെത്തിയ വേളയില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മെഡിക്കല്‍ കോളേജ് കാസര്‍കോടിനു തന്നെയാണ് വാക്കുനല്കേണ്ടതായും വന്നു. എന്നാല്‍ വാഗ്ദാനങ്ങളൊക്കെ മറന്നുകൊണ്ടാണ് കാസര്‍കോടിനു ലഭിച്ച മെഡിക്കല്‍ കോളേജ് അട്ടിമറിക്കാന്‍ പത്തനംതിട്ടയിലെ പറവൂരില്‍ സര്‍വ്വകലാശാല കാമ്പസിനുവേണ്ടി ഭൂമി ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്വ്വകലാശാലയ്ക്കാവശ്യമായ ഭൂമി ലഭ്യമാക്കിയിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിക്കാതെ അധികൃതര്‍ അനാസ്ഥ തുടരുന്നതിനിടെയാണ് മെഡിക്കല്‍ കോളേജ് അടര്‍ത്തിമാറ്റാനുള്ള ആസൂത്രിത നീക്കം നടക്കുന്നത്. മറ്റ് ജില്ലകളില്‍ ആവശ്യത്തിന് സ്ഥലമില്ലാത്തതിനാലാണ് കാസര്‍കോട് സര്‍വ്വകലാശാല അനുവദിച്ചതെന്നാണ് സീതാംഗോളിയില്‍ എച്ച്എഎല്‍ ഉദ്ഘാടനത്തിനിടെ പ്രതിരോധ മന്ത്രി ആണ്റ്റണി വ്യക്തമാക്കിയത്. കാസര്‍കോടിണ്റ്റെ വികസനത്തിനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിണ്റ്റെ ഭാഗമായല്ല കേന്ദ്രസര്‍വ്വകലാശാല അനുവദിച്ചതെന്ന് പറയാതെ പറഞ്ഞ പ്രതിരോധ മന്ത്രിയുടെ നിലപാട് തന്നെയാണ് കാലങ്ങളായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാസര്‍കോടിലെ ജനങ്ങളോട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: