കണ്ണൂറ്: ഇന്ന് നടക്കുന്ന എന്‍സിസി ദിനത്തോടനുബന്ധിച്ച് ചൊവ്വ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ എന്‍സിസി യൂണിറ്റിണ്റ്റെ ആഭിമുഖ്യത്തില്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന എന്‍സിസി ആഘോഷങ്ങള്‍ക്ക് തുടക്കമായി. എന്‍സിസി ദിനത്തോടനുബന്ധിച്ച് ൨൭ വരെയാണ് പരിപാടികള്‍ നടക്കുക. ഇന്നലെ ൩൧-ാം കേരള ബറ്റാലിയന് കമാണ്ടിംഗ് ഓഫീസര്‍ കേണല്‍ എസ്.കെ.സെയ്നി ഉദ്ഘാടനം ചെയ്തു. കെ.മധുസൂദനന്‍പിള്ള അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി പി.സുകുമാരന്‍ മുഖ്യാതിഥിയായിരുന്നു. മൊബൈല്‍ ഫോണ്‍ ദുരുപയോഗം, എന്ത് എങ്ങിനെ എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ കെ.എ.ലക്ഷ്മണന്, പിടിഎ പ്രസിഡണ്ട് പി.പി.സുരേന്ദ്രന്, ടി.കെ.രവീന്ദ്രന്, പി.കെ.ബാലകൃഷ്ണന്, ടി.കെ.ജയരാമന്, എന്‍.ടി.സുധീന്ദ്രന്‍, സുബേദാര്‍ ശര്‍മ്മ, കെ.പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. എന്‍സിസി ഓഫീസര്‍ കെ.കെ.വിനോദ്കുമാര്‍ സ്വാഗതവും സീനിയര്‍ കാഡറ്റ് കെ.പി.അര്ജുന് നന്ദിയും പറഞ്ഞു. കാഡറ്റുകളുടെ സെറിമോണിയല്‍ പരേഡും നടന്നു. നാളെ രാവിലെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിണ്റ്റെ ഉദ്ഘാടനം കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ നിര്‍വ്വഹിക്കും. സുബ്രതോ കപ്പ് ഫുട്ബോള്‍ മികച്ച ഗോളി വി.കെ.വിഷ്ണുവിന് സ്വീകരണം നല്‍കും. ലഫ്. കേണല്‍ എച്ച്.എന്‍.നായര്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.ജയരാജന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. തുടര്‍ന്ന് ‘വരല്ലേ, ഈ വഴിയേ’ എന്ന നാടകം എക്സൈസ് വകുപ്പ് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: