കോതമംഗലം: കോതമംഗലത്ത് വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ ഹിന്ദുഐക്യവേദിയും ബിജെപിയും നടത്തിവരുന്ന സമരം ഹൈജാക്ക് ചെയ്യാനുള്ള സിപിഎമ്മിന്റെ ശ്രമം അവസരവാദപരമാണെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം.എന്‍.ഗംഗാധരന് അഭിപ്രായപ്പെട്ടു. കോതമംഗലം നഗരസഭ അഞ്ച് വര്‍ഷം ഭരിച്ച ഇടതു മുന്നണിയും അന്ന് എല്‍ഡിഎഫ് എംഎല്‍എ ആയിരുന്ന ടി.യു.കുരുവിളയും, ആ സമയത്ത് ബിജെപിയും മറ്റ് ചില സംഘടനകളും പൊതുശ്മശാനമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ യാതൊരുനടപടിയും സ്വീകരിക്കാത്ത ഇടതുപക്ഷമാണ് ഇപ്പോള്‍ പൊതുശ്മശാനത്തിനായുള്ള ബഹുജന സമരം ശക്തമായപ്പോള്‍ സമരരംഗത്ത് വരികയും ശ്മശാനം വേണമെന്നാവശ്യപ്പെട്ട ഹൈന്ദവ സംഘടനകള്‍ ശ്മശാനപ്രശ്നം വര്‍ഗീയവല്‍ക്കരിക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം അപലപനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി മണ്ഡലം ഭാരവാഹിയോഗത്തില്സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കണ്‍വീനര്‍ സന്തോഷ് പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം നേതാക്കളായ പി.കെ.ബാബു, അനില്‍ ആനന്ദ്, ടി.എസ്.സുനീഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: