നെടുമ്പാശ്ശേരി : വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി നാല് ചാര്‍ട്ടര്‍ വിമാനങ്ങളിലായി 26 ന് വിദേശ വിനോദസഞ്ചാരികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ജര്‍മ്മനിയില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ 950 യാത്രക്കാരാണ് കൊച്ചിയിലെത്തുന്നത്.
കൂടാതെ എമിറേറ്റ്സ് ഏയര്‍ലൈന്‍സ് വിമാനത്തില്‍ 200 ഓളം വിനോദ സഞ്ചാരികളും വേറെ എത്തുന്നുണ്ട്. ടേണ്‍ എ. റൗണ്ട് പരിപാടിയുടെ ഭാഗമായാണ് ജര്‍മ്മനിയില്‍ നിന്നുള്ള സംഘം എത്തുന്നത്. 25 ന് ഐഡ ദിവ കപ്പലില്‍ വിദേശ വിനോദ സഞ്ചാരികള്‍ കൊച്ചി തുറമുഖത്ത് എത്തുന്നുണ്ട്. ഇവര്‍ 26 ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ജര്‍മ്മനിയിലേയ്ക്ക് തിരിച്ച് പോകുന്നു.
വിമാനങ്ങളില്‍ എത്തുന്നവര്‍ 27 ന് കൊച്ചി തുറമുഖത്ത് നിന്നും കപ്പല്‍ കയറി കൊളമ്പോയിലേയ്ക്ക് പോകും. കൊണ്ടോര് ഏയര്‍ലൈന്‍സ്, എയര്‍ ബെര്‍ലിന്‍, ട്വിപ്ലൈ എന്നീ വിമാനകമ്പനികളാണ് ചാര്‍ട്ടര്‍ സര്‍വ്വീസ് നടത്തുന്നത്. കപ്പലില്‍ എത്തുന്നവരില്‍ 950 ഓളം പേര് ചാര്‍ട്ടര്‍ വിമാനങ്ങളിലും 400 ഓളം പേര് എമിറേറ്റ്സ് ഏയര്‍ലൈന്‍സ്, ഖത്തര്‍ ഏയര്‍വെയ്സ്, ഇത്തിഹാദ് ഏയര്‍ലൈന്‍സ് വിമാനങ്ങളിലുമായി മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: