ഓച്ചിറ: കൊച്ചി മെട്രോ റെയില്‍വേ യാഥാര്‍ത്ഥ്യമാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മയോഗം വിളിച്ചോതുന്ന ഭഗവദ്ഗീത വിതരണം ചെയ്ത ഇ.ശ്രീധരനെ വര്ഗീയവാദിയാക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. ഓച്ചിറ പരബ്രഹ്മസന്നിധിയില്‍ നടന്ന ഹിന്ദുമതസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ശ്രീധരന് വേണമെന്ന് പരസ്യമായി പറയുകയും വരാതിരിക്കുന്നതിന് കഴിയപന്നതെല്ലാം ചെയ്യുന്നതിനും പിന്നില്‍ ഇതാണ് കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വരംഗത്തും അഴിമതിയാണ്. എല്ലാ കാര്യത്തിനും കമ്മീഷന്. ഈ ശക്തികളുടെ ധാര്‍ഷ്ട്യമാണ് കേരളത്തില്‍ നടമാടുന്നത്. ഇത്തരം സാഹചര്യത്തില്‍ കര്‍മ്മയോഗത്തിന്റെ ഗ്രന്ഥം നല്കിയാല് ഫലമുണ്ടാകുമോ. സംസ്ഥാനപുരോഗതിക്ക് സാധ്യതയുള്ളതും ദൈവം കനിഞ്ഞുനല്കിയ സാഹചര്യവും കേരളതതിനുണ്ട്. അധാര്‍മികര്‍ സര്‍വ മേഖലയിലും സ്വാധീനമുറപ്പിച്ചിരിക്കുന്നു. ഇന്നത്തെ ചിന്താഗതിയില്‍ ഏതുമാര്‍ഗവും സ്വീകരിച്ച് വോട്ട് നേടുകയാണ്. ഗാന്ധി രാമരാജ്യം സ്വപ്നം കണ്ടു. ധര്‍മ്മം മനുഷ്യരൂപം കൊണ്ടതാണ് ശ്രീരാമന്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ശ്രീരാമനെയും ഗാന്ധിയെയും മറന്നു. അതിന് തെളിവാണ് രാമജന്മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്മ്മിക്കാനാകാത്തത്. ഭാരതത്തിന്റെ തനതായ സംഭാവന ധര്‍മ്മമാണെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് വി.പി.എസ്. മേനോന് അധ്യക്ഷനായിരുന്നു. പള്ളിക്കല്‍ സുനില്‍, കുട്ടപ്പസ്വാമി, അഡ്വ.എസ്.ധനപാലന്, ക്ഷേത്രം സെക്രട്ടറി കെ.സദാശിവന്, പന്തളത്ത് മുരളി, വിശ്വംഭരന് അഴീക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: