ഇസ്ലാമാബാദ്:.പാക്കിസ്ഥാനില്‍ നാലിടങ്ങളിലായി നടന്ന ബോംബ് സ്ഫോടന പരമ്പരയില്‍ 27 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ഇസ്ലാമാബാദിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കറാച്ചി, റാവല്പ്ണ്ടി, ക്വാറ്റ തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ലിം പള്ളികള്‍ക്ക് സമീപമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. മുഹറം ചടങ്ങുകള്‍ക്കിടയില്‍ വിശ്വാസികള്‍ സമ്മേളിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.
പാക്കിസ്ഥാനിലെ സൈനികാസ്ഥാനമായ റാവല്‍പിണ്ടിയില്‍ ചാവേര്‍ ബോംബാക്രണത്തില്‍ 20 ഓളം പേര് കൊല്ലപ്പെട്ടു.പരിക്കേറ്റവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.കറാച്ചിയില്‍ ഇരട്ട സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു.ക്വാറ്റയില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് സൈനികരടക്കം അഞ്ച് പേര് കൊല്ലപ്പെട്ടു.കറാച്ചിയില്‍ മുഹറം ഘോഷയാത്ര കടന്നു പോകുന്ന വഴിയില്‍ ഒരു ചവറ്റുകുട്ടയില്‍ സ്ഥാപിച്ച ബോംബാണ് പെട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ മുസ്ലീം വിഭാഗത്തിനു നേരെ താലിബാന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുഹറം ആഘോഷത്തോടനുബന്ധിച്ച് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇസ്ലാമാബാദ് അടക്കം പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ മൊബെയില്‍ ഫോണ്‍ സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ് ഇത് രണ്ടാം തവണയാണ് മുഹറം ആഘോഷത്തോടനുബന്ധിച്ച് പാക്കിസ്ഥാനില്‍ മൊബെയില്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: