കോഴിക്കോട്: കേരളത്തില്‍ നിരീക്ഷണത്തിലുള്ള തീവ്രവാദ സംഘടനയുടെ 100 പ്രവര്‍ത്തകര്‍ ആസാമില്‍ വര്‍ഗ്ഗീയകലാപം നടന്ന മേഖലകളില്‍ നുഴഞ്ഞുകയറി വിധ്വംസകപ്രവര്ത്തനങ്ങളിലേര്പ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്ട്ടില്സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്താതെ പൂഴ്ത്തിവച്ചിരിക്കുകയാണന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. നവംബര്‍ 4 ന് കൊക്രജന് മേഖലയില്‍ നിന്ന് 22 മലയാളികളെ ആസാം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോഴിക്കോട്ടുകാരായ രണ്ട് ഡോക്ടര്‍മാരും ഒരു വിഡിയോഗ്രാഫറും അടങ്ങുന്ന ഈ സംഘത്തെ കേന്ദ്ര മന്ത്രി സഭാംഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് കേരളത്തോട് ആവശ്യപ്പെട്ടത്. രാഷ്ട്രീയസമ്മര്ദ്ദംകാരണം ഇതില്കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. ആസാമില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോടിക്കണക്കിന് രൂപ സമാഹരിച്ച് എത്തിച്ചിരിക്കുകയാണ്. മാറാട് കൂട്ടക്കൊല പോലെയുള്ള തീവ്രവാദ ആക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായംനല്കിയ സംഘം തന്നെയാണ് ഇതിനും സഹായമേകിയത്. കേരളത്തില്‍ നിന്ന് ആസാമിലേക്ക് ജീവകാരുണ്യത്തിന്റെ പേരില്‍ പോയിരുന്ന പോപ്പുലര്‍ ഫ്രണ്ട് തന്നെ ഇതു സമ്മതിച്ചതാണ്.
കേന്ദ്രആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തുനടപടികള്‍ എടുത്തുവെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിന് കൈമാറിയ വിവരം എന്താണെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് വെളിപ്പെടുത്തണം. കേരളം കാശ്മീരിനേക്കാള്‍ ഭയാനകമായ അവസ്ഥയിലെത്തിനില്‍ക്കുകയാണ്.
കേരളത്തിലെ കള്ളനോട്ട് കേസുകളുമായി ബന്ധപ്പെടുന്നത് ഭരണകക്ഷിയിലെ പ്രധാനരാഷ്ട്രീയപാര്ട്ടിയാണ്.കോഴിക്കോട്ട് കള്ളനോട്ട്കേസ് അന്വേഷണം ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിവരെയെത്തി. കള്ളനോട്ട് കേസ് അന്വേഷിക്കുന്ന എന്‍ഐഎയെ സംഘവുമായി കേരളം സഹകരിക്കുന്നില്ല. അന്വേഷണം പ്രഹസനമാവുകയാണ്. ലീഗിന്റെ റിലീഫ് ഫണ്ട് വിതരണത്തില്‍ ത്തന്നെ കള്ളനോട്ട് കണ്ടെത്തി. കാസര്‍കോട് മുതല്‍ ആലപ്പുഴവരെ 40 പട്ടികളെ പ്രത്യേകരീതിയില്‍ വെട്ടിയ കേസുമായി ബന്ധപ്പെട്ട അന്വേഷണവും അട്ടിമറിച്ചു. തീവ്രവാദസംഘടനകള്‍ക്ക് മുസ്ലീംലീഗ് ഒത്താശചെയ്യുകയാണ്.കേരളത്തില്‍ സമാന്തര പാസ്പോര്ട്ട്ലോഭി നിലനില്‍ക്കുകയാണ്. മുസ്ലീം ലീഗിന് മതേതരത്വം മുഖംമുടിമാത്രമാണ്, അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് പി. രഘുനാഥും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: