കാഞ്ഞങ്ങാട് : കേരളത്തില്‍ ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന ഇസ്ളാമിക തീവ്രവാദത്തെയും വര്‍ഗ്ഗീയതയുടെ മുഖം മൂടിയണിഞ്ഞ കപട മതേതര വാദികളെയും തിരിച്ചറിയണമെന്ന് എബിവിപി സംസ്ഥാന സമിതി അംഗം എം എം രജുല്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ നടന്ന നഗര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ളാമിക തീവ്രവാദികളുടെ കൈകളാല്‍ കൊല്ലപ്പെട്ട സച്ചിന് ഗോപാലനും വിശാലും ഇതിണ്റ്റെ തെളിവുകളാണ്. ഭാരതത്തിണ്റ്റെ സനാതന ധര്‍മ്മത്തിനും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പി യെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരെ ജനസമൂഹം ഒന്നിക്കണം. മതതീവ്രവാദവും അഴിമതിയും രാജ്യദ്രോഹവും ശക്തിപ്രാപിക്കുന്ന ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നാളത്തെ സമൂഹത്തില്‍ മാതൃകയും അഭിമാനവുമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പി സനല്‍കുമാറിനെ നഗര്‍ പ്രസിഡണ്റ്റായും ശ്രീജിത്ത്, കെ വിയെ സെക്രട്ടറിയായും അനുകൂല്‍, വൈശാഖ് പി കെ എന്നിവരെ വൈസ് പ്രസിഡണ്റ്റായും വൈശാഖ് വി കേളോത്തിനെ ജോയിണ്റ്റ് സെക്രട്ടറിയായും റോഹിന് നഗര്‍ ട്രഷററായും തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ പി സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിണ്റ്റെ ഭാഗമായി നഗരത്തില്‍ വിദ്യാര്‍ത്ഥി പ്രകടനവും നടന്നു. അനുകൂല്‍ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: