കണ്ണൂറ്: എന്‍സിസി ദിനാചരണത്തിണ്റ്റെ ഭാഗമായി ൩൧-ാം കേരള ബറ്റാലിയന് എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. സെണ്റ്റ് മൈക്കിള്‍സ് ആംഗ്ളോ ഇന്ത്യന്‍ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ പരിസരത്ത് കമാണ്ടിംഗ് ഓഫീസര്‍ കേണല്‍ എസ്.കെ.സെയ്നി ഫ്ളാഗ് ഓഫ് ചെയ്തു. ലഫ്. കേണല്‍ ഹരിനാഥന് നായര്‍ അധ്യക്ഷത വഹിച്ചു. കൂട്ടയോട്ടം പോലീസ് മൈതാനിയില്‍ സമാപിച്ചു. എസ്എന്‍ കോളേജ്, പോളിടെക്നിക്, ചൊവ്വ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍, അഴീക്കോട് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ കാഡറ്റുകളാണ് കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്. സുബേദാര്‍ മേജര്‍ കെ.ജെ.വര്‍ഗ്ഗീസ്, ബെന്നി പൗലോസ്, ശ്രീനിവാസന്, മഹേഷ് എന്നിവര്‍ നേതൃത്വം നല്കി. നേരത്തെ കണ്ണൂരിലെ യുദ്ധസ്മാരകത്തില്‍ ബറ്റാലിയന് കമാണ്ടിംഗ് ഓഫീസര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: