മട്ടന്നൂറ്‍: പരിയാരം മുണ്ടയോട് സിപിഎം അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പരിക്കേറ്റു. അക്രമത്തില്‍ പരിക്കുപറ്റിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ പി.ശ്രീജിത്തിനെ പരിക്കുകളോടെ തലശ്ശേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ൯ മണിയോടെ ശ്രീജിത്തിണ്റ്റെ സുഹൃത്തായ പുന്നാട് സ്വദേശിയായ റിസ്വാന് എന്ന സിപിഎമ്മുകാരന് ഫോണില്‍ വിളിച്ച് മട്ടന്നൂരില്‍ തുണിക്കടയില്‍ ജോലി ചെയ്യുന്ന നിണ്റ്റെ സുഹൃത്ത് ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്തു എന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഖിലും ശ്രീജിത്തും മട്ടന്നുരിലെത്തിയപ്പോള് ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്നയാളെ നേരില്‍ കാണുകയും ചെയ്തു. എന്നാല്‍ റിസ്വാനുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സിപിഎം പ്രവര്‍ത്തകരായ കാരയിലെ മൂലക്കണ്ടി ഹൗസില്‍ പ്രദീപണ്റ്റെ മകന് വിശ്വാസ്, മണിയാണി ചന്ദ്രണ്റ്റെ മകന് ജിതിന്, മട്ടന്നൂറ്‍ കാരയിലെ ധനേഷ് എന്നിവരില്‍ നിന്നാണ് ഈ വിവരം കിട്ടിയതെന്ന് പറഞ്ഞു. പ്രസ്തുത സംഭവം പോലീസിനെ അറിയിക്കുമെന്ന് സിപിഎം സംഘത്തെ അഖിലും ശ്രീജിത്തും അറിയിച്ചു. രാത്രി ൧൦ മണിയോട് കൂടി വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ശ്രീജിത്തിനെ പുന്നാട്ടെ റിസ്വാനടക്കമുള്ള ഒരു സംഘ സിപിഎം പ്രവര്‍ത്തകര്‍ മുണ്ടയോട് വെച്ച് അക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കേസെടുത്തതായി മട്ടന്നൂറ്‍ എസ്ഐ കെ.വി.പ്രമോദന്‍ പറഞ്ഞു. കെ.ബാനിഷ്, കെ.സുരേന്ദ്രന്, സി.കെ.രജീഷ്, ഒ.സുമേഷ്, കെ.പി.സതീശന്, സന്ദീപ് മട്ടന്നൂറ്‍ തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: