പാനൂറ്: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് കനകമല സംരക്ഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഏതാണ്ട് നൂറിലേറെ ഏക്കര്‍ വിസ്തീര്‍ണമുള്ളതും ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നവുമായ കനകമല ഇടിച്ചുനിരത്തി കെട്ടിടങ്ങള്‍ പണിയാനുള്ള നിഗൂഢമായ നീക്കമാണ് നടക്കുന്നത്. അത്യപൂര്‍വ്വമായ ഔഷധഗുണമുള്ള സസ്യ വൃക്ഷലതാദികളും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രമാണ് കനകമല. ൧൮൦൦ ലേറെ കുടുംബങ്ങളുടെ കുടിവെള്ളം ഈ കുന്നിനെ ആശ്രയിച്ചാണ്. ഈ കുന്നിനെ പൂര്‍ണമായും ഇടിച്ചുനിരത്തി ജൈവവൈവിധ്യവും ജലസ്രോതസുകളെയും നശിപ്പിക്കാനുള്ള നീക്കമാണ് ഭൂമാഫിയയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതുമൂലം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ് ഉണ്ടാകാന്‍ പോകുന്നത്. അതോടൊപ്പം കനക മഹര്‍ഷി തപസ് ചെയ്തതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന ഗുഹകള്‍ ഉള്‍പ്പെടുന്ന പ്രദേശം ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. സംഭവത്തിണ്റ്റെ ഗൗരവം കണക്കിലെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാതെ കനകമല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. കനകമല സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.അശോകന്, കെ.കെ.ധനഞ്ജയന്, രാജേഷ് കൊച്ചിയങ്ങാടി, സി.പി.രാജീവന് തുടങ്ങിയ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കനകമല സംരക്ഷണസമിതി പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: