പെരുമ്പാവൂര്‍: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഒക്കലില്‍ പഞ്ചായത്ത് കണ്വെന്ഷന് നടന്നു.
വിവേകാനന്ദ സ്വാധ്യായ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.പി.രമേഷ്, ഒക്കല്‍ എസ്എന്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രധാനാധ്യാപിക ശാന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. കാലടി സംസ്കൃത സര്‍വകലാശാലയിലെ പ്രൊഫ. ശ്രീകുമാര്‍, ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി കെ.ജി.കൃഷ്ണന് എന്നിവരടങ്ങുന്ന 30അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: