തളിപ്പറമ്പ്: മുതിര്‍ന്ന ബിജെപി നേതാവും ഭാരതീയ ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സംഘടനാകാര്യദര്ശിയുമായിരുന്ന തളിപ്പറമ്പ് പൂക്കോത്ത്തെരുവിലെ കെ.സി.കണ്ണന്റെ ഭാര്യ മടവന്‍ചാലില്‍ പൈങ്കി വസന്ത (70)അന്തരിച്ചു. മക്കള്‍: ജയശ്രീ, ജയരാജന് (ദുബൈ), വിനത (ടീച്ചര്‍, അഴീക്കോട് യുപി സ്കൂള്‍), ദീപ (തിരുവനന്തപുരം). മരുമക്കള്‍: മോഹനന് (റിട്ട.എഎസ്ഐ), ബിന്ദു (ദുബായ്), ശശീന്ദ്രന് (നൈജീരിയ), സജീവന് (ആര്‍മി). സംസ്കാരം ഇന്ന് രാവിലെ 10ന് സമുദായശ്മശാനത്തില്‍.
ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, എം.ദേവകിഅമ്മ എന്നിവര്‍ പ്രസിഡണ്ടായിരുന്ന കാലഘട്ടത്തില്‍ ഭാരതീയ ജനസംഘത്തിന്റേയും ഭാരതീയമഹിളാ സംഘത്തിന്റേയും സജീവ പ്രവര്‍ത്തകയായിരുന്ന വസന്ത പാര്‍ട്ടിയുടെ നിരവധി സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1972-ല്‍ വിലക്കയറ്റത്തിനെതിരെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തിരുവോണനാളില്‍ ഭാരതീയ ജനസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പട്ടിണി സത്യഗ്രഹത്തില്‍ ഭര്‍ത്താവ് കണ്ണനോടൊപ്പം പങ്കെടുത്തിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭര്‍ത്താവ് കെ.സി.കണ്ണന് മാസങ്ങളോളം ജയിലിലായിരുന്നപ്പോള്‍ പറക്കമുറ്റാത്ത മക്കള്‍ക്ക് താങ്ങും തണലുമായിനിന്ന് ധൈര്യപൂര്‍വ്വം ജീവിതത്തെ നേരിട്ട വസന്ത പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവിനും ജീവിതത്തില്‍ അത്താണിയായിരുന്നു.
ബിജെപി നേതാവ് ഒ.രാജഗോപാല്‍, ആര്‍എസ്എസ് സഹപ്രാന്തസംഘചാലക് അഡ്വ.കെ.കെ.ബാലറാം, സംഭാഗ്കാര്യവാഹ് പി.പി.സുരേഷ്ബാബു, ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, പി.പി.കരുണാകരന് മാസ്റ്റര്‍, കെ.രഞ്ചിത്ത്, എ.പി.ഗംഗാധരന്, എം.രാഘവന് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: