ശബരിമല: സന്നിധാനത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 3 ജി സംവിധാനം കൂടുതല്‍ കാര്യക്ഷമാക്കി ബി.എസ്.എന്‍.എല്‍. പ്രവര്‍ത്തന നിരതരായി. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് പമ്പയിലും സന്നിധാനത്തും നിലക്കലും ടെലികോം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ എസ്.റ്റി.ഡി. ബൂത്തുകളിലും സര്‍വീസ്ചാര്‍ജ് ഈടാക്കാതെ ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് കിയോസ്ക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഐഡന്റിറ്റി കാര്‍ഡ് പ്രൂഫോടെ ആര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്.
253 പുതിയ ലാന്റ്ലൈന് കണക്ഷനുകളാണ് ബി.എസ്.എന്‍.എല്‍. സന്നിധാനത്ത് നല്‍കിയത്. 10 ഡാറ്റാലൈന്‍ കണക്ഷനും നല്‍കിയിട്ടുണ്ട്. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലായാണ് ബി.എസ്.എന്‍.എല്‍. എക്സ്ചേഞ്ചുകള്‍. എല്ലാ മൊബെയില്‍ റീചാര്‍ജ്, ടോപ്അപ് കൂപ്പണുകളും ടെലികോം സെന്ററുകളില്‍ ലഭ്യമാണ്. ടെലഗ്രാം, ഫാക്സ് സൗകര്യവും ഇവിടെ ലഭ്യമാണ്. സുരക്ഷയെ മുന്‍നിര്‍ത്തി 100 എന്ന പോലീസ് ഹെല്പ് ലൈന്‍ കണക്ഷന് നാല് ലൈനോടുകൂടി നല്കി. ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൃത്യസമയത്തുതന്നെ ടെലിഫോണ്‍ കണക്ഷനുകള്‍ നല്കി. അപേക്ഷിച്ചവര്‍ക്കെല്ലാം ബ്രോഡ്ബാന്റ് കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കണക്ഷനുകള്‍ എല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. തകരാറുകള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രൈവറ്റ് എസ്.റ്റി.ഡി. ബൂത്തുകളും ആവശ്യനുസരണം ദേവസ്വം ബോര്‍ഡില്‍ നിന്നും കരാര്‍ എടുത്തവര്‍ക്ക് നല്കി. ടെലിഫോണ്‍ ബില്ലുകള്‍ ശബരിമലയിലും പമ്പയിലും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സെന്ററുകളില്‍ അടക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
മൊബെയില്‍ കണക്ടിവിറ്റിയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ടവറുകളുടെ ശേഷി വര്‍ധിപ്പിച്ചു. ശബരിമല, പാണ്ടിത്താവളം, ജ്യോതിനഗര്‍, ശരംകുത്തി എന്നിവിടങ്ങളില്‍ ഇതിനായി ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പ എക്സ്ചേഞ്ചിലും ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്‍ഡിലും അട്ടത്തോട്, നിലക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിരം ടവറുകള്‍ നിലവിലുണ്ട്. കൂടാതെ കവറേജ് വര്‍ധിപ്പിക്കാനായി പ്ലാപ്പള്ളിയില്‍ സ്ഥാപിച്ച ടവറോട്കൂടിയ മൊബെയില്വാന് സംവിധാനത്തിന്റെ പ്രയോജനവും ലഭിക്കുന്നുണ്ട്.
സബ്ഡിവിഷണല്‍ ഓഫീസര്‍ എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വടശേരിക്കോണം എക്സ്ചേഞ്ചിന്റെ ശബരിമല പരിധിയില്‍ പമ്പ, നിലക്കല്‍ എക്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജെ.ടി.ഒ.പ്രദീപ്കുമാര്‍, രാജീവ്, ഗിരീഷ്കുമാര്‍, ചിന്നസ്വാമി തുടങ്ങിയവരും 24 മണിക്കൂറും സേവനം ഉറപ്പുവരുത്തി ശബരിമല എക്സ്ചേഞ്ചില്‍ പ്രവര്‍ത്തന നിരതരായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: