കൊടുങ്ങല്ലൂര്‍ : രാഷ്ട്രത്തിന്റെ വികാരവിചാരങ്ങള്‍ക്കനുസൃതമായി പ്രവര്ത്തിക്കാനാവുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് കേസരി മുഖ്യപത്രാധിപര്‍ ജെ.നന്ദകുമാര്‍. പുറത്തെന്തു സംഭവിക്കുന്നു എന്ന് അറിയിക്കുന്നതാണ് പത്രധര്‍മ്മം. പക്ഷെ പലവാര്‍ത്തകളും ന്യൂസ് റൂമുകളില്‍ സൃഷ്ടിക്കപ്പെടുകയാണ്, സേവാഭാരതി സേവാസംഗമത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളില്‍ വെള്ളവും വിഷവും ചേര്‍ക്കുന്ന മാധ്യമങ്ങള്‍ ശരിയായ പത്രധര്‍മ്മം പാലിക്കുന്നില്ല.
സ്വാഗതസംഘം ജോ.കണ്‍വീനര്‍ എ.പി.ഭരത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പ്രൊഫ. എസ്.ഭാര്‍ഗ്ഗവന്‍പിള്ള സംബന്ധിച്ചു. സെമിനാറില്‍ സി.നന്ദകുമാര്‍ സ്വാഗതവും കെ.ആര്.വിജയഗോപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: