കൊച്ചി: തന്റെ പേരിലുള്ള ഭൂമിദാനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാന്‍ ഹൈക്കോടതി മാറ്റി വച്ചു. എന്നാല്‍ വി എസിന്റെ ആവശ്യത്തിലിടപെടരുതെന്നും ബന്ധുവായ വിമുക്തഭടന് സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി പതിച്ചു നല്കാന് വി എസ് ഇടപെട്ടതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി.ആസിഫ് അലി ഹൈക്കോടതിയെ ധരിപ്പിച്ചു.
വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസിലെ സാക്ഷിമൊഴികളും തെളിവുകളും കേസ് ഡയറി പരിശോധിച്ച് വിലയിരുത്തണമെന്നും കോടതിയോട് ഡിജിപി ആവശ്യപ്പെട്ടു. വേണ്ടിവന്നാല്‍ കേസ് ഡയറി പരിശോധിക്കാമെന്ന് ജസ്റ്റിസ് എസ്.എസ്.സതീശ്ചന്ദ്രന്‍ വ്യക്തമാക്കി. അതേസമയം ഒരു മുഖ്യമന്ത്രിക്ക് മറ്റു വകുപ്പുകളുടെ കാര്യങ്ങളില്‍ ഇടപെടാമെന്ന് കോടതി നിരീക്ഷിച്ചു.
ഇതിനിടെ വിജിലന്‍സ് അന്വേഷണത്തില്‍ അപാകതകളുണ്ടെന്നും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാക്കനാട് സ്വദേശി ജിജോ മാത്യു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ ആദ്യം പ്രതികളാക്കിയെങ്കിലും പിന്നീട് ഒഴിവാക്കിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു.
ഉന്നതരാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ പ്രതിയായ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും അതിനാല്‍ സിബിഐയെ അന്വേഷണമേല്പ്പിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: