ശബരിമല: നിരോധനം മറികടന്ന് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങശ് വര്‍ധിക്കുന്നു. വിശുദ്ധിസേനാംഗങ്ങളും,പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരമാവധി നിര്‍മ്മാര്‍ജനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അയ്യപ്പ ഭക്തന്മാര് ധാരാളമായി പ്ലാസ്റ്റിക് കവറുകളും കുപ്പികളും സന്നിധാനത്ത് കൊണ്ടുവരുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കൂടാതെ കടകളില്‍ ശീതളപാനീയങ്ങളും വെള്ളവും വില്‍ക്കുന്നതും പ്ലാസ്റ്റിക് കുപ്പികളിലാണ്. ഇതും ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നതും സ്ഥിതി വഷളാക്കുന്നു.
വ്യാപകമായി ബോധവല്ക്കരണങ്ങളും പ്രചാരണങ്ങളും നടത്തിയിട്ടും തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. സന്നിധാനത്തെയും പരിസരങ്ങളിലെയും കടകളില്‍ വെള്ളവും മറ്റും വില്‍ക്കുന്നതിന് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കി മേറ്റ്ന്തെങ്കിലും സംവിധാനങ്ങള്‍ ഒരുക്കിയാല്‍ തന്നെ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും. വിശുദ്ധി സേനാംഗങ്ങളുടെയും അയ്യപ്പ സേവാസമാജം അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും അവിരാമമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ സന്നിധാനം മാലിന്യ കൂമ്പാരമാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: