മട്ടാഞ്ചേരി: നൂറാം വയസില്‍ സംഗീതാര്‍ച്ചന നടത്തി പാപ്പുക്കുടി ഭാഗവതര്‍ ചരിത്രം രചിക്കാനൊരുങ്ങുന്നു. സംഗീതം ജീവിതസന്ദേശമാക്കിയ കൊച്ചിയുടെ കലാകാരന് നാളെ വൈകിട്ട് ഏഴിന് പൈതൃകനഗരിയില് സംഗീതാര്‍ച്ചന നടത്തുകയാണ്. അതിര്‍ത്തികള്‍ കടന്നും മനസ്സുകള്‍ കീഴടക്കിയും ആയിരത്തിലേറെ വേദികളില്‍ സംഗീതാര്‍ച്ചന നടത്തിയ പാപ്പുക്കുടി ഭാഗവതര്‍ അറബിക്കടലിന്റെ തീരത്ത് ചീനവല സ്ക്വയറിലാണ് വീണ്ടുമൊരു ചരിത്രം കുറിക്കുന്ന സംഗീതാര്‍ച്ചന നടത്തുക. ആയിരത്തിലേറെ ശിഷ്യഗണങ്ങളുടെയും പതിനായിരക്കണക്കിന് സ്നേഹിതരുടെയും മനസുകളില്‍ സ്വരസംഗീതം പകരുന്ന പാപ്പുക്കുട്ടി ഭാഗവതരുടെ നൂറാം വയസിലെ സംഗീതാര്‍ച്ചന ഗിന്നസ് റെക്കോര്‍ഡായിരിക്കുമെന്ന് കരുതപ്പെടുന്നു. തീരം, എഴുത്ത്, സംസ്കാരം ത്രിദിന സാഹിത്യ ശില്പശാലയുടെ വേദിയിലാണ് പാപ്പുക്കുട്ടി ഭാഗവതരുടെ സവിശേഷമായ സംഗീതാര്‍ച്ചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: