തിരുവനന്തപുരം: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ ശ്രീ സത്യസായി ബാബയുടെ 87-ാം ജന്മവാര്‍ഷികദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. അതിനോട് അനുബന്ധിച്ച് 87 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സായിസംഗീതോത്സവം ഉള്‍പ്പെടെയുള്ള 21 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സായിഗ്രാമത്തില്‍ നടന്നുവരികയാണ്. ഈ വര്‍ഷത്തെ ജന്മദിനാഘോഷം ഇന്ന് രാവിലെ 11ന് സായിഗ്രാമത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജന്മവാര്ഷികദിനത്തില് മുന്‍വര്‍ഷങ്ങളിലേതുപോലെ സമൂഹവിവാഹവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: