ജറുസലേം: ഗാസാ അതിര്‍ത്തിയിലുള്ള തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ഇറാനില്‍നിന്നുള്ള ആയുധ കള്ളക്കടത്ത് തടയുന്നതിന് അമേരിക്കയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു അറിയിച്ചു. ഒരാഴ്ചയില്‍ അധികമായി ഗാസയിലും ചുറ്റുപാടും അരങ്ങേറുന്ന രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുള്ള ഈജിപ്ഷ്യന്‍ യുദ്ധവിരാമ ഉടമ്പടി പ്രാവര്‍ത്തികമായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസാ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുള്ള അതിക്രമങ്ങള്‍ വര്ധിച്ചുവന്നതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ പ്രതിരോധ യത്നം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളില്‍നിന്ന് കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അവര്‍ കരുതിയത് ഗവണ്മെന്റ് ഈ ശക്തമായ തീരുമാനത്തില്‍നിന്ന് പിന്മാറുമെന്നാണ്. എന്നാല്‍ അവരുടെ ധാരണ തെറ്റായിരുന്നു എന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
ഹമാസ് സൈനിക മേധാവി അഹമ്മദ് ജാബരിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 14 ന് ഇസ്രയേല്‍ തുടങ്ങിയ ബോംബ് ആക്രമണത്തിലൂടെ തകര്‍ന്നത് ആയിരക്കണക്കിന് റോക്കറ്റുകളും ഹമാസ് കമാന്റിംഗ് സെന്ററുകളുമാണെന്ന് നെതന്യാഹു വെളിപ്പെടുത്തി. ഇസ്രയേല്‍ സേന യുദ്ധത്തില്‍ തങ്ങള്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ യുദ്ധത്തില്‍ 155 പാലസ്തീന്‍കാരും ഒരു സൈനികന് ഉള്‍പ്പെടെ അഞ്ച് ഇസ്രയേലുകാരും കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ 1300 ല്‍ അധികം റോക്കറ്റുകള്‍ അഗ്നിക്കിരയായി.
തുടര്‍ച്ചയായ എട്ട് ദിവസങ്ങളിലെ ആക്രമണം കൊണ്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) തങ്ങളുടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നും ഹമാസിനും അവരുടെ സൈനിക ശക്തിയിലും രൂക്ഷമായ ആഘാതം ഏല്‍പ്പിക്കാന്‍ സാധിച്ചെന്നും ഇസ്രയേല്‍ സേന പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: