ഇസ്ലാമാബാദ്: കസബിനെ വധിച്ചതിന് ഇന്ത്യക്കാരോട് പ്രതികാരം ചെയ്യുമെന്ന് പാക് താലീബാന് ഭീഷണി മുഴക്കി. പ്രതികാര നടപടിയായി ഇന്ത്യയില്‍ പ്രധാന കേന്ദ്രങ്ങളില്ലെല്ലാം ആക്രമണം നടത്തുമെന്ന് പാക്ക് താലീബാന് വക്താവ് ഇഷാനുള്ള ഇഷാനാണ് ഭീഷണി മുഴക്കിയത്. കസബിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ഭീകരസംഘടന ആവശ്യപ്പെട്ടിരുന്നു.മൃതദേഹം വിട്ടുകൊടുത്തില്ലെങ്കില്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുമെന്നും ഭീഷണിയില്‍ പറയുന്നു.
അജ്ഞാത കേന്ദ്രത്തിലൂടെയാണ് ഭീഷണി സന്ദേശം വന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയും ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ട്. പാക്കിസ്ഥാനില്‍ കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഭീകരസംഘടനകള്‍ക്ക് അല്‍-ഖ്വയ്ദയുമായും ബന്ധമുണ്ടെന്നും ഇവര്‍ പറയുന്നു. ആഭ്യന്തരമായ നിരവധി ആക്രമണങ്ങള്‍ നടത്തിയ ഭീകരസംഘടനകളായ ഇവര്‍ക്കൊന്നും തന്നെ വിദേശത്ത് ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടില്ല.
കഴിഞ്ഞ ദിവസം അതീവ രഹസ്യമായാണ് പൂനെയിലെ യര്‍വാഡ ജയിലില്‍ കസബിന്റെ വധശിക്ഷ നടപ്പിലാക്കിയത്.ബന്ധുക്കളാരും തന്നെ മൃതദ്ദേഹം ആവശ്യപ്പെടാതിരുന്നതിനാല്‍ ജയിലിന്റെ പരിസരത്തുതന്നെ സംസ്കരിക്കുകയായിരുന്നു.2008 നവംബര്‍ 26 ന് നടന്ന് മുംബൈ ഭീകരാക്രമണത്തില്‍ 166 പേര് കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിനെതിരെ യുദ്ധം നയിച്ചതും കൂട്ടക്കൊലയടക്കം 82 കുറ്റങ്ങളാണ് കസബിനെതിരെ ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: