മലപ്പുറം: പാസ്പോര്‍ട്ട് കേസുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ നേരിട്ട് മനസിലാക്കുന്നതിനും പരിഹാരങ്ങള്‍ക്കും വേണ്ടി കേന്ദ്ര ഉന്നതതല സംഘം നാളെ മലപ്പുറത്തെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്, കേന്ദ്രപാസ്പോര്ട്ട് ഓഫീസര്‍ വസന്ത് ഗുപ്ത, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് മലപ്പുറത്തെത്തുന്നത്.
പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികളാണ് ഉയര്‍ന്നുവരുന്നത്. അശ്രദ്ധമൂലമോ അറിവില്ലായ്മമൂലമോ സംഭവിച്ച പിഴവുകള്‍മൂലം ദീര്‍ഘകാലമായി നിയമ നടപടി നേരിടേണ്ടിവന്നവരുടെയും പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്നവരുടെയും വിദേശ രാഷ്ട്രങ്ങളില്‍ ഉണ്ടായിരുന്ന ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെടുന്നവരുടെയും കേസുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് വിദേശകാര്യ സഹമന്ത്രിയും ഉന്നത ഉദ്യോഗസ്ഥ സംഘവും മലപ്പുറത്തെത്തുന്നത്. നാളെ ഉച്ചക്ക് ഒരു മണിമുതല്‍ മലപ്പുറം ടൗണ്‍ഹാളിലാണ് സംഘത്തിന്റെ സിറ്റിംഗ്. പാസ്പോര്‍ട്ടുമായും മറ്റു വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സിറ്റിംഗില്‍ പരാതി നല്‍കാം. പരാതികള്‍ ഇംഗ്ലീഷിലാണ് തയ്യാറാക്കികൊണ്ടുവരേണ്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പാസ്പോര്‍ട്ട് കേസിലെ ഇരകളുമായി നടത്തിയ ഉറപ്പിനെ തുടര്‍ന്നാണ് സിറ്റിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: