കോട്ടയം: ശബരിമല തീര്‍ത്ഥാടകരോട് കോട്ടയം റെയില്‍വേ അധികൃതരുടെ അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തീര്‍ത്ഥാടകരെ ദ്രോഹിക്കുന്ന നടപടിയാണ് ഈ വര്‍ഷം റെയില്‍വേ അധികൃതര്‍ കാണിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താത്ത റെയില്‍വേ ഈ വര്‍ഷം കെഎസ്ആര്‍ടിസിയ്ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് അനുമതി നിഷേധിച്ചു. തീര്‍ത്ഥാടനകാലത്ത് കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കിയിരുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിനാണ് അനുമതി നിഷേധിച്ചത്.
കോടികണക്കിന് രൂപായാണ് ഓരോ വര്‍ഷവും ശബരിമല തീര്‍ത്ഥാടകരില്‍നിന്നും റെയില്‍വേക്ക് ലഭിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ റെയില്‍വേയിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ശബരിമല തീര്‍ത്ഥാടകരോടുള്ള റെയില്‍വേയുടെ അവഗണനയ്ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി പൂഴിമേല്‍ രണരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: