കോട്ടയം: അഴിമതിയില്‍ മുങ്ങിനില്ക്കുന്ന യുപിഎ സര്‍ക്കാരിനെതിരെ ഭാരതീയ ജനതാ പാര്‍ട്ടി ഭാരതമാകെ സാധാരണക്കാരായ ജനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും ഗാന്ധിസ്ക്വയറില്‍ ധര്‍ണ്ണയും നടത്തി.
വന്‍കിട മുതലാളിമാര്‍ക്ക് യുപിഎ സര്‍ക്കാരിന്റെ ഒത്താശയോടെ വിദേശനിക്ഷേപം നടത്താനുള്ള അനുവാദം ഉണ്ടാക്കിക്കൊടുക്കുകയും അതിന്റെ ഫലമായി സാധാരണക്കാരുടെ ജീവിതത്തെയും ജീവിതശൈലിയെയും തകിടം മറിക്കുന്ന പ്രവണതയും കാരണം, സാധാരണക്കാര്‍ക്ക് ജീവിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മാത്രമല്ല അഴിമതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഒന്നാം സ്ഥാനത്താണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് കുറ്റപ്പെടുത്തി. പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും ദിനങ്ങളില്‍ ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പറഞ്ഞു.
കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ പി.ജെ.ഹരികുമാര്‍, ടി.എന്‍.ഹരികുമാര്‍, ഡോ.ഇ.കെ. വിജയകുമാര്‍, കുസുമാലയം ബാലകൃഷ്ണന്, വിജയലക്ഷ്മി നാരായണന്, ബിന്ദു ശ്രീധര്‍, കെ.എല്‍. സജീവന്, കെ.പി.ഭുവനേശ്, മുരളി കൃഷ്ണന്, നാസര്‍ റാവൂത്തര്‍, ശരത്കുമാര്, വി.പി. മുകേഷ്, ടി.ആര്.രാജീവ്, അനീഷ് കല്ലില്‍, രമേശ് കല്ലില്‍, ജി.കെ. ഹരി, വി.ആര്.രാജശേഖരന്, ഡി.എല്‍.ഗോപി, ഷാജി തൈച്ചിറ, കെ.എസ്.ഗോപന് എന്നിവര്‍ പ്രസംഗിച്ചു.
കൂരോപ്പട: വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ ബിജെപി കൂരോപ്പട പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. കര്‍ഷകമോര്‍ച്ച ദേശീയ സമിതി അംഗം പി.ആര്.മുരളീധരന്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.ബി.രാധാകൃഷ്ണന് യുവമോര്‍ച്ച നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് രാഹുല്‍ രാജ് ളാക്കാട്ടൂര്‍ നേതാക്കളായ വിജയ്, ഗോപകുമാര്‍, ശ്രീനാഥ്, ഹരി എന്നിവര്‍ സംസാരിച്ചു.
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ ജനറല്‍ സെക്രട്ടറിമാരായ പി. സുരേന്ദ്രനാഥ്, ഗോപാലകൃഷ്ണന് നാലുകോടി, സി.പി. ധീരസിംഹന്‍, സജികുമാര്‍ തിനപ്പറമ്പില്‍, കെ.ആര്. പ്രദീപ്, ഷാജി അടവിച്ചിറ, മനോജ്, പി. മുരളീധരന് എന്നിവര്‍ നേതൃത്വം നല്കി. തൃക്കൊടിത്താനം, കുറിച്ചി എന്നീ പഞ്ചായത്തുകേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനം നടന്നു.
വാഴൂര്‍: ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പോസ്റ്റോഫീസ് മാര്‍ച്ച് സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന് ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എന്‍. മനോജ്, ലീലാമണി രാമചന്ദ്രന്, എന്‍. ഹരി, ലതാ ഗോപാലകൃഷ്ണന്, വിപിനചന്ദ്രന്‍ കെ.കെ., മണി രാജൂ, പി.ജി. രാജീവ്കുമാര്‍, ഉഷാ കൃഷ്ണപിള്ള, ഉഷാ ശ്രീകുമാര്‍, കെ.കെ. മോഹനന്‍നായര്‍, പി. അജീഷ്, ഗീതാ സുകുമാരന്‍, ലത ടീച്ചര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി. ബിനുമോന്, നേതാക്കളായ കെ.സി. ശിവദാസ്, ഇ.ആര്. പ്രസന്നകുമാര്‍, എ.സി. അനില്‍കുമാര്‍, അജയകുമാര്‍ എം.എ., കെ.ഐ. നാരായണന്, എം.കെ. ബിജു, കെ.ആര്. രാധാകൃഷ്ണന്‍നായര്‍, എം.എസ്. ദിലീപ്, ഉഷാ രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: