വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള കുലവാഴപ്പുറപ്പാട് ടൗണ്‍ മേഖലാ എന്‍.എസ്.എസ്.കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ 25 ന് വൈകുംനേരം 4ന് ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും.ആറ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിലാണ് കുലവാഴപ്പുറപ്പാട് നടത്തുന്നത്.താലപ്പോലി,നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാര്,പഞ്ചവാദ്യം,ചെണ്ടമേളം, എന്നിവ അകമ്പടിയുണ്ടാവും,ദീപാരാധനക്ക് ശേഷം കുലവാഴയും കരിക്കിന് കുലകളും താലപ്പോലിയുടെ അകമ്പടിയോടെ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കുന്നു.തുടര്ന്ന്കുലവാഴയും കരിക്കിന് കുലയും കൊണ്ട് ക്ഷേത്രകവാടങ്ങള്‍ അലങ്കരിക്കല്‍ ചടങ്ങ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: