കെ.വി.ഹരിദാസ്
കോട്ടയം: ഖൊഖൊയില് പാലക്കാടിനെ വെല്ലാന്‍ ആരുമില്ല. കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന ജേതാക്കളാകുകയാണ് പാലക്കാട് ഖൊഖൊ ടീം. കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന സ്കൂള്‍ കായികമേളയില്‍ ഇന്നലെ നടന്ന ഖൊഖൊ മത്സരത്തില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് മേധാവിത്വം പുലര്‍ത്തി. ഫൈനലില്‍ തിരുവനന്തപുരത്തെ തകര്‍ത്താണ് പാലക്കാട് വിജയകിരീടം അണിഞ്ഞത്.
ഖൊഖൊ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് പാലക്കാടന്‍ മണ്ണ്. ഖൊഖൊ കളിയെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് പാലക്കാട് കൊട്ടേക്കാട്, കാടാംങ്കോട് ഗ്രാമവാസികള്‍. രാവിലെ സ്കൂളില്‍ പോകുന്നതിനു മുമ്പും സ്കൂളല്നിന്നും വീട്ടല്‍ വന്നുകഴിഞ്ഞാലും മൈതാനിയിലേക്ക് കുട്ടികള്‍ പായുകയാണ് ഖൊഖൊ കളിക്കാന്‍. രക്ഷകര്‍ത്താക്കള്‍ ഇതിനെ പൂര്‍ണമായും പിന്തുണക്കുന്നു. ദേശീയ കായികമത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച മത്സരത്തിന് പങ്കെടുക്കുന്ന ഖൊഖൊ ടീമില്‍ ഭൂരിപക്ഷം കുട്ടികളും പാലക്കാട്കാരാണ്. കഴിഞ്ഞ ദേശീയ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി സംസ്ഥാന ടീമില്‍ 12 ല്‍ 7 പേരും പാലക്കാട്ടെ വിദ്യാര്‍ത്ഥികളായിരുന്നു.
ഭാസ്കരന് മാഷാണ് ഖൊഖൊയില് പാലക്കാടിനെ മുമ്പില്‍ എത്തിക്കാന്‍ പ്രയത്നിച്ചത്. കുമാരപുരം ജിഎച്ച്എസ്എസിലെ കായിക അധ്യാപകനാണ് കുമാരന്മാഷ്. ഭാസ്കരന്മാഷിന്റെ പ്രയത്നത്തെ പിന്തുടരുന്ന കായിക അധ്യാപകരായ പ്രസാദ്.സി, കൃഷ്ണദാസ്, ശേഖരന് എന്നിവര്‍ ഖൊഖൊ കളിയുടെ മര്‍മ്മം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നു. എതിരാളികളുടെ മുമ്പില്‍ പകച്ചു നില്‍ക്കാതെ കളിക്കളത്തില്‍ മുന്നേറുകയാണ് പാലക്കാടന്‍ കുട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: