തിടനാട്: തിടനാട് മഹാക്ഷേത്രത്തില്‍ മഹാദേവനും നരസിംഹസ്വാമിയ്ക്കും മുമ്പില്‍ നിര്‍മ്മിയ്ക്കുവാനുള്ള കൊടിമരങ്ങളുടെ ആധാരശിലാന്യാസകര്മ്മം ഞായറാഴ്ച രാവിലെ 9നും 10.35നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രിമുഖ്യന്‍ താഴ്മണ്‍ മഠം കണ്ഠരര് മഹേശ്വരര് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഒരു കൊടിമരം മാത്രമുള്ള ക്ഷേത്രത്തില്‍ പുതിയ കൊടിമരങ്ങളുടെ പണി പൂര്‍ത്തിയാകുമ്പോള്‍ മൂന്നു കൊടിമരം ഉള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നായി മാറും.
കൊടിമരങ്ങളുടെ നിര്‍മ്മാണത്തിന് ഭക്തജനങ്ങള്‍ക്ക് പറകള്‍ സമര്‍പ്പിച്ചും സാമ്പത്തിക സഹായം ചെയ്തും പങ്കാളികളാകാവുന്നതാണ്. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടുകൂടി ക്ഷേത്രത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. വാര്‍ത്താസമ്മേളനത്തില്‍ രാമകൃഷ്ണന്‍നായര്‍, എം.എന്‍.രാജു മൈലംപറമ്പില്‍, രാജേന്ദ്രബാബു, സി.കെ.മോഹനകുമാര്‍ കുമ്മണ്ണൂര്‍, കെ.കെ. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: