മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയില്‍ റിട്ട അധ്യാപികയും മക്കളും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ഒളിവില്‍ പോയ ഗൃഹനാഥനാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാറാടി കുന്നപ്പിള്ളില്‍ റിട്ട അധ്യാപകന് ജോര്‍ജ്ജിന്റെ ഭാര്യ മേരി(66) മകള്‍ റീന(32) മകന് മനു(31) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടുനുള്ളില് കൊല്ലപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്.
സംഭവത്തിന് ശേഷം കാണാതായ ജോര്‍ജ്ജിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഒരേക്കറിലധികം വരുന്ന റബ്ബര്‍ തോട്ടത്തിലെ ഇരുനില വീട്ടില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ പൊലീസ് വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ജോര്‍ജ്ജിനെ കണ്ടെത്തിയാലെ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
കമഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക്് പിന്നില്‍ ഒരേ സ്ഥാനത്താണ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുള്ളത്. അടുക്കളയില്‍ നിന്നും ചുറ്റികയും ഇരുമ്പ് ദണ്ഡും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രണ്ട് ദിവസം കാവലിരുന്ന ശേഷം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ശേഷം ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു ജോര്‍ജ്ജെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ മൊബെയിലില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും പരിധിക്കു പുറത്തെന്ന മറുപടിയാണ് ലഭിക്കുന്നത്. സ്ഥിരമായി സഞ്ചരിച്ചിരുന്ന ടാക്സി ഡ്രൈവറെയും സംഭവത്തിന് ശേഷം സഞ്ചരിച്ച ഓട്ടോ ഡ്രൈവറെയും ചോദ്യം ചെയ്തിട്ടുണ്ട്.
തൊടുപുഴ കരിമണ്ണൂര്‍ സ്വദേശികളായ ഇവര്‍ ആറ് വര്‍ഷം മുമ്പാണ് ഇവിടെ താമസമാക്കിയത്. സമീപവാസികളുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മൂന്ന് പേരും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ബി എസ് സി നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയതാണ് റീന. മനു എഞ്ചിനീയറിംഗ് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇരുവരും വീടിനു വെളിയില്‍ ഇറങ്ങാറില്ലെന്നും അയല്പക്കക്കാര് പറയുന്നു. മറ്റൊരു മകന് പോള്‍ അമേരിക്കയിലാണ്. സംഭവത്തിന് ഒരാഴ്ച മുമ്പാണ് ഇയാള്‍ അമേരിക്കയില്‍ വിവാഹിതനായത്.
കൊലപാതകത്തിന് മുമ്പ് മയക്കുമരുന്ന് നല്കിയിട്ടാണ് കൊല നടത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി പറയുന്നു. എറണാകുളം റൂറല്‍ എസ് പി കെ.പി.ഫിലിപ്പ് സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ക്രൈംബ്രാഞ്ച് സി ഐ ആര്.സുന്ദര്രാജന് സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സാബു മാത്യു എന്നിവരും സ്ഥലത്തെത്തി വീടും പരിസരവും പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ദ്ധരായ ടി. ടി. വിജയന്, സൂസന് ആന്റണി എന്നിവര്‍ മൃതദേഹം കിടന്ന പ്രദേശങ്ങളില്‍ പരിശോധന നടത്തി. മൂവാറ്റുപുഴ ഡി വൈ എസ് പി എം.എന്‍.രമേശന്റെ നേതൃത്വത്തില്‍ സി ഐ ഫെയ്മസ് വര്‍ഗീസ് എസ് ഐ പി.എസ്.ഷിജു എന്നിവരാണ് അന്വോഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആലപ്പുഴയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: