ശബരിമല: ശബരിമല തീര്‍ത്ഥാടന കാലത്ത് ദര്‍ശനം നടത്തുന്ന കോടിക്കണക്കിന് അയ്യപ്പഭക്തരെ അവഹേളിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ തട്ടിപ്പ് മാത്രമാണ് ശബരിമലയിലും ഇടത്താവളങ്ങളിലും സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപ്പാക്കുന്നത് എന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി. മണ്ഡല തീര്‍ത്ഥാടന കാലമാകുമ്പോള്‍ മാത്രമാണ് സര്‍ക്കാരും, മന്ത്രിമാരും “ശബരിമല” എന്ന പേര് കേള്‍ക്കുക. തുടര്‍ന്ന് അവലോകന യോഗങ്ങളും പ്രഖ്യാപനങ്ങളും മാത്രമായി സര്‍ക്കാര്‍ നടപടി ചുരുങ്ങുന്നു. ശബരിമല തീര്‍ത്ഥാടകരുടെ ദുരിതം കണ്ടുകൊണ്ടോ, ഭക്തജനങ്ങളുടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലോ അല്ല സര്‍ക്കാര്‍ ശ്രമമെന്നും ഇത് രാഷ്ട്രീയ നേട്ടം മാത്രമാണ് എന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്.അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തമാരെ കെ.എസ്.ആര്.ടി.സി. പരമാവധി ചൂഷണം ചെയ്യുന്നു. പമ്പ – നിലയ്ക്കല്‍ സര്‍വ്വീസ് തന്നെ 8 രൂപയോളം അധിക ചാര്‍ജ്ജ് ഇടാക്കുന്നു. നിശ്ചിത റൂട്ടില്‍ പോകുന്നതിന് ഫാസ്റ്റും, സൂപ്പര്‍ ഫാസ്റ്റും ആക്കി അയ്യപ്പഭക്തരെ കെ.എസ്.ആര്.ടി.സി. കൊളളയടിക്കുന്നു. പമ്പയിലും സന്നിധാനത്തും യഥേഷ്ടം കുടിവെളളം ലഭ്യമാകുന്നില്ല. വൃത്തിഹീനവും മാലിന്യം നിറഞ്ഞതുമായ സ്ഥലത്താണ് ടാപ്പുകള്‍ നിലവിലുളളത്. ശബരിമലയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നതു തടയാന്‍ നടപടി സ്വീകരിക്കുന്നില്ല. പമ്പമുതല്‍ സന്നിധാനം വരെയുളള കടകളിലും റോഡു സൈഡുകളിലും വേസ്റ്റ്സ് ക്യാബിനുകള്‍ സ്ഥാപിക്കപ്പെടുമെന്ന വാഗ്ദാനം പോലും പാലിക്കപ്പെട്ടില്ല. ഇലക്ട്രിസിറ്റി, വാട്ടര്‍അതോറിറ്റിയും ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റുകളും അധികമായി കോടികള്‍ ശബരിമലയില്‍ നിന്നു കൊളളയടിക്കുന്നു. ഡിപ്പാര്‍ട്ട്മെന്റ് വാങ്ങുന്ന പണത്തിന്റെ 10% പോലും വികസനപ്രവര്‍ത്തനത്തിന് ഇവര്‍ ഉപയോഗിക്കുന്നില്ല. ശബരിമല മാസ്റ്റര്‍പ്ലാന്‍, പമ്പ മാസ്റ്റര്‍ പ്ലാന്‍ എന്നിവ പേപ്പറുകളില്‍ മാത്രമായി ഒതുങ്ങുന്നു.
ശബരിമലയിലെയും പമ്പയിലെയും കടകളിലും ഹോട്ടലുകളിലും നില്ക്കുന്ന ജീവനക്കാര്‍ക്ക് ഐ.ഡി.കാര്‍ഡും, കട ഉടമയുടെ പേരും വിലാസവും വ്യക്തമായി പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല.
തീര്‍ത്ഥാടകരുടെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെളളം, ആഹാരം, യാത്രാസൗകര്യം, ദര്‍ശന സൗകര്യം എന്നിവയാണ്. ഇവ നല്‍കുന്നതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെടുന്നു. വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും പുലര്‍ത്തുന്ന ചിറ്റമ്മനയം അവസാനിപ്പിച്ച് ശബരിതീര്ത്ഥാടനം സുഗമമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്.അജിത് കുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: