ശബരിമല: പമ്പയിലെ പാര്‍ക്കിങ് ഫീസിനെതിരെ യുവമോര്‍ച്ച നടത്തിയ ശക്തമായ പ്രക്ഷോഭങ്ങള്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് ആശ്വാസകരമായി. സമരം ശക്തമായതോടെ കരാറുകാര്‍ നിര്‍ബന്ധിച്ച് ടോള്‍ പിരിവ് വാങ്ങുന്നത് നിര്‍ത്തി. പാര്‍ക്കിങ് ഫീസ് കൊടുക്കുവാന്‍ ബഹുഭൂരിപക്ഷം ഡ്രൈവര്‍മാരും തയ്യാറാകുന്നില്ല.
ഹില്‍ടോപ്പ്, ത്രിവേണി, ചക്കുപാലം എന്നിവടങ്ങളിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളിലും ഇതുതന്നെയാണ് സ്ഥിതി. അന്യജില്ലകളില്‍ നിന്നുവരെ യുവമോര്‍ച്ചയുടെ സമരഭടന്മാര് പാര്‍ക്കിങ് ഫീസിന്റെ പേരില്‍ നടത്തുന്ന കൊള്ളയ്ക്കെതിരെ സമരത്തിനെത്തിയിട്ടുണ്ട്. വേണ്ടി വന്നാല്‍ തീര്‍ത്ഥാടനകാലം കഴിയും വരെ പ്രക്ഷോഭ രംഗത്തുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. പമ്പയില്‍ മാത്രമല്ല ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് മേറ്റ്വിടെയും പാര്‍ക്കിങ് ഫീസിന്റെ പേരില്‍ കൊള്ള നടത്തിയാല്‍ യുവമോര്‍ച്ച എതിര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.നിലയ്ക്കിലിലടക്കം ഫിസ് കൊടിക്കാത്തവരെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കാത്ത സ്ഥിതി വിശേഷമാണ് നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ യുവമോര്‍ച്ചയുടെ സമരത്തോടെ അവസ്ഥ മാറിത്തുടങ്ങി. ധര്‍മശാസ്താവിനെ ദര്‍ശിക്കാനെത്തുന്ന ഭക്തരെ അധികൃതരുടെ ഒത്താശയോടെ നടക്കുന്ന തീവെട്ടിക്കൊള്ളയില്‍ നിന്ന് രക്ഷിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: