ശബരിമല: വില വ്യക്തമാക്കാതെ വെള്ളക്കുപ്പി വിറ്റതിന് ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കടയുടമയ്ക്കെതിരെ 2000 രൂപയുടെ പിഴചുമത്തി. പാണ്ടിത്താവളത്തിലെ ഒരു ഹോട്ടലില്‍ വിറ്റിരുന്ന ഗോള്‍ഡന്‍വാലി കുപ്പിവെള്ളത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കുപ്പിയുടെ അടപ്പില്‍ വളരെ ചെറിയ അക്ഷരത്തിലാണ് വില എഴുതിയിരുന്നത്. പ്ലാസ്റ്റിക് കവറിംഗ് ഇട്ട് ഇത് മറക്കുകകൂടി ചെയ്തിരുന്നു.
അയ്യപ്പന്മാര്ക്കുള്ള വിരിക്ക് നിര്‍ദേശിച്ചിരുന്ന 15 രൂപയില്‍ കൂടുതല്‍ ഈടാക്കിയവര്‍ക്ക് താക്കീത് നല്‍കുകയും അയ്യപ്പന്മാരുടെ കൈയില്‍ നിന്നും അധികമായി വാങ്ങിയത് തിരിച്ചുകൊടുപ്പിക്കുകയും ചെയ്തു. സ്പെഷ്യല്‍ കമ്മീഷണര്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ പാത്രകച്ചവടക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ വിലമാത്രമേ ഇക്കൊല്ലവും ഈടാക്കാവൂ എന്ന് തീരുമാനമായി. സന്നിധാനത്തെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ചപ്പാത്തി, വട തുടങ്ങിയവയില്‍ അളവ് കുറവ് കണ്ടതിനെ തുടര്‍ന്ന് 5000 രൂപ പിഴി ഈടാക്കി. എല്ലാ ഹോട്ടലുകളിലും മലയാളം തമിഴ്, കന്നഡ, തെലുങ്ക് അക്ഷരങ്ങളില്‍ വിലനിലവാരം എഴുതിവയ്ക്കണമെന്നും ലീഗല്‍ മെട്രോളജി വിഭാഗം അറിയിച്ചു. അരവണ പ്ലാന്റ്, ദേവസ്വം മെസ് എന്നിവടങ്ങളില്‍ പരിശോധനാ സംഘം സന്ദര്‍ശിച്ച് ആരോഗ്യപരമായ നിര്‍ദേശങ്ങള്‍ നല്കി.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീവ് വേണുഗോപാല്‍, ലീഗല്‍മെട്രോളജി ഇന്‍സ്പെക്ടര്‍ വി ആര് മനോജ്, അസിസ്റ്റന്റ് അജിത്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കല്ലുവാതുക്കല്‍ അജയകുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ കെ ഗോപകുമാര്‍, ഡെപ്യൂട്ടി തഹസില്‍ സന്തോഷ് പി വി , വില്ലേജ് ഓഫീസര്‍ സതീഷ് എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: